ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു;  കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം
Apr 26, 2026 02:36 PM | By Sufaija PP

കോഴിക്കോട് : മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ വച്ചാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്. ബസില്‍ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലാണ് സുനില്‍ ഇരുന്നിരുന്നത്.

രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്. മറ്റ് വണ്ടികള്‍ വന്നിടിക്കുകയായിരുന്നോ എന്ന് വ്യക്തതയില്ലെന്ന് സുനിലിന്റെ ജേഷ്ഠന്‍ പറഞ്ഞു.പൊലീസ് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. അപകടത്തില്‍ ബസിന്റെ കമ്പി ഉള്‍പ്പെടെ വളഞ്ഞിട്ടുണ്ട്. പരുക്കേറ്റയുടന്‍ യുവാവിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kannur native dies

Next TV

Related Stories
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

Apr 26, 2026 05:40 PM

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി...

Read More >>
കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

Apr 26, 2026 02:38 PM

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം...

Read More >>
തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ

Apr 26, 2026 01:00 PM

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ...

Read More >>
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

Apr 26, 2026 12:55 PM

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ...

Read More >>
ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു

Apr 26, 2026 12:48 PM

ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു

ശുചിത്വ ഹർത്താൽ...

Read More >>
തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു

Apr 26, 2026 10:51 AM

തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു

തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക...

Read More >>
Top Stories

News Roundup