ധർമ്മശാല:ആന്തൂർ നഗരസഭ നഗരസഭ പരിധിയിലുള്ള ആറ് സ്റ്റാൻ്റുകളിലുള്ള ഓട്ടോ ഡ്രൈവർമാർക്ക് ഐഡി കാർഡും പാർക്കിംഗ് നമ്പറും വിതരണം ചെയ്തു.നഗരസഭാ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ വിതരോൽഘാടനം നിർവ്വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാർ, സെക്രട്ടറി കെ. മനോജ് കുമാർ ,ഓട്ടോതൊഴിലാളിയൂനിയൻനേതാക്കളായ എം. ചന്ദ്രൻ, എൻ. പുഷ്പജൻ, എം സജികുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.വാർഡ് കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ,ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Anthoor Municipality distributes ID cards and parking numbers to auto drivers




































