തളിപ്പറമ്പ്: സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ച് കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. മഴൂർ വാരിയേഴ്‌സ് പുട്ട് പൊടി എന്ന സ്ഥാപനത്തിന് സമീപം വെച്ച് ഇക്കഴിഞ്ഞ 9നാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരായ മഴൂർ ഗോകുലം ഹൗസിൽ ഗോപകുമാർ ഇ വി എന്നയാൾക്ക് നിസ്സാരമായ പരിക്കും പിറകിലിരുന്ന അദ്വൈത് എന്ന കുട്ടി ബൈക്കിൽ നിന്നും തെറിച്ചു വീണതിനാൽ കുട്ടിയുടെ ഇടത് കയ്യിൽ ഗുരുതര പരിക്കും പറ്റിയെന്നും തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.KL13Z4533 എന്ന നമ്പർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.
Two people, including a child, injured after autorickshaw hits scooter
































