ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു
Apr 11, 2026 06:08 PM | By Sufaija PP

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പുളിയാവ് അരീകുണ്ടിൽ അൻസാർ, ഭാര്യ സആക, അനുജൻ്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. അൻസറിൻ്റെ സഹോദരൻ ഹനീഫയുടെ മകളാണ് ഇസ മറിയം . തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കുളിക്കുന്നതിനിടെ കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് . നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് . ഇ കെ വിജയൻ എം എൽ എയും , സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ , യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത് , മുഹമ്മദ് ബംഗ്ലത്ത് , സൂപ്പി നരിക്കാട്ടേരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ അഹമ്മദ് പുന്നക്കൽ , വളത്തിൽ കുഞ്ഞമ്മദ് മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

3 members of a family drown in river

Next TV

Related Stories
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

Apr 11, 2026 06:11 PM

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...

Read More >>
വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

Apr 11, 2026 06:04 PM

വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്,...

Read More >>
തളിപ്പറമ്പിലും പയ്യന്നൂരിലും സി പി എം തുടരുമോ; ധർമടത്തും മട്ടന്നൂരിലും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയുമെന്നും നിഗമനം

Apr 11, 2026 05:28 PM

തളിപ്പറമ്പിലും പയ്യന്നൂരിലും സി പി എം തുടരുമോ; ധർമടത്തും മട്ടന്നൂരിലും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയുമെന്നും നിഗമനം

തളിപ്പറമ്പിലും പയ്യന്നൂരിലും സി പി എം തുടരുമോ; ധർമടത്തും മട്ടന്നൂരിലും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയുമെന്നും നിഗമനം...

Read More >>
ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് കേസ്

Apr 11, 2026 02:46 PM

ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് കേസ്

ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന്...

Read More >>
കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

Apr 11, 2026 02:42 PM

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ...

Read More >>
‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

Apr 11, 2026 02:40 PM

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ്...

Read More >>
Top Stories