തളിപ്പറമ്പ:പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറനിറക്കൽ ഘോഷയാത്ര നടത്തി. കാവുങ്കൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടുകൂടിയാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര മുതുകുട ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിയത്.തുടർന്ന് അരിയളവും നടന്നു . പ്രദേശവാസികളുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.
12 ന് ഞായറാഴ്ച രാവിലെ 5 മണിക്ക് ഗണപതിഹോമം, വൈകുന്നേരം 6.30ന് ഇരട്ടതായമ്പക, നിറമാല ,ദീപരാധന, പഞ്ചവാദ്യം, തിടമ്പ് നൃത്തം. രാത്രി 8 മണിക്ക് പ്രസാദ സദ്യ തുടർന്ന് നടകം - ഇരുട്ടിൻ്റെ ആത്മാവ് .
Pattuvam Muthukuttha Shiva Temple






























