‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്

‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്
Nov 25, 2025 05:57 PM | By Sufaija PP

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഹൂ കെയേഴ്‌സ് അല്ല, വി കെയര്‍’ എന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ്റെ പോസ്റ്ററാണ് വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഏറെ വിശ്വസിച്ച വ്യക്തികളില്‍ നിന്നോ മറ്റുളളവരില്‍ നിന്നോ ജീവിതത്തില്‍ തിക്താനുഭവങ്ങളുണ്ടാകുമ്പോള്‍ തോറ്റ് പോകരുതെന്നും ഭീഷണിയിലേക്കും ബ്ലാക്ക് മെയിലിങ്ങിലേക്കും വാക്കുകള്‍ മാറിയാല്‍, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നാല്‍ നിങ്ങളുടെ സ്വകാര്യത നിലനിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കരും വനിതാ വികസന കോര്‍പ്പറേഷനും ഒപ്പമുണ്ടെന്നാണ് വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കൗണ്‍സലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ്‌ലൈന്‍ നിങ്ങള്‍ക്കായുണ്ടെന്നും മടിക്കാതെ നേരിട്ട് വിളിക്കാമെന്നും മന്ത്രി പറയുന്നു.

വീണാ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

ജീവിതത്തില്‍ തോറ്റ് പോകരുത് . ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്. മടിച്ച് നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക് മെയ്‌ലിങ്ങിലേക്കും വാക്കുകള്‍ മാറിയാൽ, ശാരീരികവും മാസികവുമായുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ ചെറുക്കാം. നിങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പം ഉണ്ട്. കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലെന്‍ നിങ്ങൾക്കായുണ്ട്. മടിക്കേണ്ടതില്ല. നേരിട്ട് വിളിക്കാം.

'Not Who Cares, We Care': Veena George

Next TV

Related Stories
കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 25, 2026 06:47 PM

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന...

Read More >>
ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരണപ്പെട്ടു

Apr 25, 2026 06:45 PM

ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരണപ്പെട്ടു

ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ...

Read More >>
കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം; തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യുഡിഎഫ് ജനപ്രതിനിധികളുടെ മാർച്ചും ധർണ്ണയും

Apr 25, 2026 06:41 PM

കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം; തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യുഡിഎഫ് ജനപ്രതിനിധികളുടെ മാർച്ചും ധർണ്ണയും

കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം; തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യുഡിഎഫ് ജനപ്രതിനിധികളുടെ മാർച്ചും...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

Apr 25, 2026 03:23 PM

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി...

Read More >>
ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ

Apr 25, 2026 03:21 PM

ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ

ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ...

Read More >>
നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

Apr 25, 2026 03:19 PM

നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക്...

Read More >>
Top Stories

News Roundup