കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപം ഇന്നലെ വൈകുന്നേരം ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരണപ്പെട്ടു. എൻ.കെ. ഗോപാലൻ ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു അപകടം നടന്നത്. കാൽനടയായി പോവുകയായിരുന്ന ഇദ്ദേഹത്തെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരമായി ഇന്ന് മയ്യിൽ പോലീസും നാറാത്ത് പഞ്ചായത്ത് ട്രാഫിക് റെഗുലേഷൻ കമ്മിറ്റിയും ചേർന്ന് ഇവിടെ വേഗനിയന്ത്രണ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് ഏവരെയും സങ്കടത്തിലാക്കി ഈ മരണവാർത്ത എത്തുന്നത്.
Pedestrian dies


































