വിമതർ പുറത്ത്; കണ്ണൂ‍ർ ജില്ലയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

വിമതർ പുറത്ത്; കണ്ണൂ‍ർ ജില്ലയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി
Nov 26, 2025 08:40 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.

നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർത്ഥി കെപി വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർത്ഥി കെ അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.

ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ പാർട്ടിയിൽനിന്ന് പുറത്താക്കി

ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന വാർഡ് ഒന്ന് മണിക്കടവ് നോർത്തിലെ ഒവി ഷാജു, വാർഡ് 18 മുണ്ടാനൂരിലെ കോൺഗ്രസ് മണ്ഡലം എക്സിക്യുട്ടീവ് അംഗം എംഎംമാത്യു, വാർഡ് 20 മണിപ്പാറയിലെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റീസൺ ചക്കാനിക്കുന്നേൽ, വാർഡ് 22 മണിക്കടവ് സൗത്തിലെ മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് റീന മാളിയപുരയ്ക്കൽ വിമത പ്രവർത്തനം നടത്തിയ മണിക്കടവ് ഒന്നാം വാർഡ് സെക്രട്ടറി ബിനോയ് പള്ളിപ്പുറം എന്നിവരെയാണ് പുറത്താക്കിയത്.

അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെ പാർട്ടിയിൽനിന്നും പുറത്താക്കി.കഴിഞ്ഞ തവണയും സീമ ഇതേ വാർഡിൽ വിമതയായി മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് കോൺഗ്രസിന്റെ ഭാഗമാവുകയും പഞ്ചായത്ത് ഭരണസമിതിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സണാവുകയും ചെയ്തിരുന്നു.

Congress expels rebel candidates from the party in Kannur district

Next TV

Related Stories
കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 25, 2026 06:47 PM

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന...

Read More >>
ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരണപ്പെട്ടു

Apr 25, 2026 06:45 PM

ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരണപ്പെട്ടു

ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ...

Read More >>
കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം; തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യുഡിഎഫ് ജനപ്രതിനിധികളുടെ മാർച്ചും ധർണ്ണയും

Apr 25, 2026 06:41 PM

കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം; തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യുഡിഎഫ് ജനപ്രതിനിധികളുടെ മാർച്ചും ധർണ്ണയും

കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം; തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യുഡിഎഫ് ജനപ്രതിനിധികളുടെ മാർച്ചും...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

Apr 25, 2026 03:23 PM

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി...

Read More >>
ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ

Apr 25, 2026 03:21 PM

ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ

ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ...

Read More >>
നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

Apr 25, 2026 03:19 PM

നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക്...

Read More >>
Top Stories

News Roundup