സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടു യുവാക്കൾ അറസ്റ്റിൽ

സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടു യുവാക്കൾ അറസ്റ്റിൽ
Dec 1, 2025 04:04 PM | By Sufaija PP

പരിയാരം: പിലാത്തറയിലെ വ്യാപാരസമുച്ഛയത്തിനു സമീപംനിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ . പുതിയങ്ങാടിയിൽ ഹാർബറിൽ മത്സ്യബന്ധന ജോലിക്കെത്തിയമലപ്പുറം താനൂർ അട്ടത്തോട് സ്വദേശി കല്ലിങ്കൽ മുഹമ്മദ് ഹാഷിം (21), മലപ്പുറം നിറമരുതൂർ സ്വദേശി മാടമ്പാട്ട് ഹൗസിൽ മുഹമ്മദ് നിസാർ (20) എന്നിവരെയാണ് എസ്.ഐ. ഷാജി മോനും സംഘവും അറസ്റ്റു ചെയ്തത്.

പിലാത്തറ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിർത്തിയിട്ടരാമന്തളി കരമുട്ടത്തെ സൽമത്ത് മൻസിലിൽ എൻ.പി . മിഖ്ദാദിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 59.വി.6488 നമ്പർ സ്കൂട്ടർ ആണ് പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയത്.

ഇക്കഴിഞ്ഞ നവംബർ 22 ന് ശനിയാഴ്ച രാവിലെ 11 മണിക്കും 23 ന് രാവിലെ 6 മണിക്കുമിടയിലാണ് സംഭവം. 60,000 രൂപ വിലവരുന്ന സ്കൂട്ടർ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് പ്രതികളെ സ്കൂട്ടർ സഹിതം മലപ്പുറം താനൂരിൽ വെച്ച് പിടികൂടിയത്. പോലീസ്അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Two youths arrested

Next TV

Related Stories
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Apr 25, 2026 01:26 PM

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ്...

Read More >>
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ഗവിയാത്ര

Apr 25, 2026 11:51 AM

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ഗവിയാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ്...

Read More >>
'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി മന്ത്രി

Apr 25, 2026 11:48 AM

'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി മന്ത്രി

'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി പുറത്ത്

Apr 25, 2026 11:42 AM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി പുറത്ത്

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി...

Read More >>
“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി ക്രിസ്റ്റി

Apr 25, 2026 11:39 AM

“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി ക്രിസ്റ്റി

“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി...

Read More >>
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

Apr 25, 2026 10:37 AM

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില...

Read More >>
Top Stories

News Roundup