“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി ക്രിസ്റ്റി

“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി ക്രിസ്റ്റി
Apr 25, 2026 11:39 AM | By Sufaija PP

കേളകം : കൊളക്കാട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ക്രിസ്റ്റിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം “അച്ഛനെയും കൊല്ലണം” എന്ന് ക്രിസ്റ്റി തന്നോട് പറഞ്ഞതായി അയൽവാസി നിപുൻ വെളിപ്പെടുത്തി (Mahila Morcha Leader Geethamma Murder). തന്നെ ഇത്തരത്തിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി ആരോപിച്ചതായും അയൽവാസി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മ (50) മകൻ ക്രിസ്റ്റിയുടെ (25) കൈകളാൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ ക്രിസ്റ്റി, തന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവിടാമോ എന്ന് അയൽവാസിയോട് ചോദിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചതും അറസ്റ്റ് രേഖപ്പെടുത്തി.

ഗീതമ്മയും ക്രിസ്റ്റിയും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ഗീതമ്മ. സംഭവസമയത്ത് ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാദേശിക വൃത്തങ്ങളിൽ നിന്നുള്ള സൂചന. സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂരിനെ നടുക്കിയ ഈ കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം ഇന്ന് വീട്ടിൽ പരിശോധന നടത്തും. മകൻ തന്നെ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത് നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

murder case

Next TV

Related Stories
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Apr 25, 2026 01:26 PM

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ്...

Read More >>
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ഗവിയാത്ര

Apr 25, 2026 11:51 AM

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ഗവിയാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ്...

Read More >>
'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി മന്ത്രി

Apr 25, 2026 11:48 AM

'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി മന്ത്രി

'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി പുറത്ത്

Apr 25, 2026 11:42 AM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി പുറത്ത്

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി...

Read More >>
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

Apr 25, 2026 10:37 AM

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില...

Read More >>
പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

Apr 25, 2026 09:56 AM

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍...

Read More >>
Top Stories

News Roundup