നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും

നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും
Dec 18, 2025 03:16 PM | By Sufaija PP

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ കോടതില്‍ ബോധ്യപ്പെടുത്തിയത്.

കേസില്‍ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്തകളുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്പോർട്ട് സമർപ്പിച്ചിരുന്നത്. പിന്നീട് വ്യവസ്തകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി. കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്പോർട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞത് അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ പാസ്പോർട്ട് തിരിച്ച് നല്‍കരുതെന്നുമാണ്.

എന്നാല്‍ വിഷയം ഇന്ന് വീണ്ടു പരിഗണിച്ച കോടതി വ്യക്തമാക്കിയത് ദിലീപ് കേസില്‍ കുറ്റ വിമക്തൻ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നും അതുകൊണ്ടുതന്നെ പാസ്പോർട്ട് തിരിച്ചു നല്‍കാവുന്നതാണെന്നുമാണ്.

Dileep's passport will be returned

Next TV

Related Stories
ക്ഷേത്ര കുളത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

Dec 18, 2025 09:41 PM

ക്ഷേത്ര കുളത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്ര കുളത്തിൽ കാണാതായയാളുടെ മൃതദേഹം...

Read More >>
കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

Dec 18, 2025 04:42 PM

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ...

Read More >>
പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

Dec 18, 2025 04:39 PM

പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു...

Read More >>
എസ്‌ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി ലിസ്റ്റ്

Dec 18, 2025 03:11 PM

എസ്‌ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി ലിസ്റ്റ്

എസ്‌ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Dec 18, 2025 02:54 PM

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക്...

Read More >>
കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

Dec 18, 2025 02:15 PM

കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം...

Read More >>
Top Stories

News Roundup

GCC News