തളിപ്പറമ്പ്: മദ്യലഹരിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ച് രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും ഇടിച്ചു വീഴ്ത്തിയ സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.
പട്ടുവം പടിഞ്ഞാറേച്ചാലിലെ കരയപ്പാത്ത് വീട്ടില്‍ സത്യാനന്ദിന്റെ(57)പേരിലാണ് കേസ്.
ഇന്നലെ രാത്രിയാണ് സംഭവം.പട്ടുവം ഇടമുട്ട് ഹരിജന്‍ സ്‌ക്കൂളിന് മുന്‍വശത്തെ റോഡില്‍ കെ.എല്‍.59 എ.എ 9862 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന പ്രതി നടന്നുപോകുകയായിരുന്ന രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.
പട്രോളിംഗ് നടത്തവെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി നാട്ടുകാര്‍ തടഞ്ഞുവെച്ച പ്രതിയെ ആല്‍ക്കോമീറ്റര്‍ പരിശോധന നടത്തിയതില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് കേസെടുത്തു.
സ്‌ക്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Case



































