തളിപ്പറമ്പ:മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗമായസി പി ഐ - എമ്മിലെ കെ ദാമോദരൻ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.റിട്ടേണിംഗ് ഓഫീസർസി പി കെപ്രദീപ് കുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട്കെ ദാമോദരൻ മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു.പി കെ ദിവാകരൻ, പി പി സുരേശൻകെ സനൽ,എം വർണ്ണ, കെ വി വിനിത, പി എസ് ശശികല, കെ വി വിഭ(സി പി എം),വി വി ദിനേശൻ,(ആർ ജെ ഡി ), സീനത്ത് മoത്തിൽ, സി ടി മാജിദ, കെ കെ സൈഫുദ്ദീൻ (മുസ്ലീം ലീഗ്),അനഘ രവീന്ദ്രൻ, ഇ സുമ (കോൺഗ്രസ് - ഐ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത് .
പട്ടുവം ഗ്രാമ പഞ്ചായത്ത് സെക്രട്ടരിബിനു വർഗീസ് സ്വാഗതം പറഞ്ഞു .ചടങ്ങിൽഎൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻടി വി ചന്ദ്രശേഖൻ,സി പി ഐ - എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗംഎൻ അനൂപ്, പട്ടുവം ലോക്കൽ സെക്രട്ടറിടി വി പ്രേമൻ, അരിയിൽ ലോക്കൽ സെക്രട്ടറിയു വി വേണു ,ആർ ജെ ഡി ജില്ലാ കമ്മിറ്റി അംഗം പി വി മനോജ് കുമാർ,യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻകെ നാസർ, കൺവീനർ ഹാമിദ് മാസ്റ്റർ,കോൺഗ്രസ് - ഐ ജില്ല ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി,യൂത്ത് കോൺഗ്രസ് കല്യാശേരി ബ്ലോക്ക് സെക്രട്ടറിഇ ശ്രുതി, കോൺഗ്രസ്പട്ടുവം മണ്ഡലം പ്രസിഡണ്ട്ടി ദാമോദരൻ, സെക്രട്ടറിടി പ്രദീപൻ,വനിത ലീഗ് ജില്ലാ കോ: സെക്രട്ടറിഎസ് പി സൈനബ, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിപി പി സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
സത്യപ്രതിജ്ഞകഴിഞ്ഞയുടൻ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം കൗൺസിൽ ഹാളിൽ ചേർന്നു.കെ ദാമോദരൻ അധ്യക്ഷത വഹിച്ചു.എ എസ് ഐ :വി വി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലിസും സ്ഥലത്തുണ്ടായിരുന്നു.
Elected members of the governing body of Pattuvam Grama Panchayat took charge
































