പരിയാരം : തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ജനപ്രതിനിധികളെ ഇരിങ്ങൽ മഹാത്മാ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു.
മഹാത്മാ സ്വാശ്രയ സംഘം പ്രസിഡണ്ട് വി.ബി കുബേരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി സൂരജ് പരിയാരം ,കെ തമ്പാൻ നമ്പ്യാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ്, ഗ്രാമപഞ്ചായത്ത് മെമ്പർ കെ ബീന, സെക്രട്ടറി കെ ഷാജി,കെ ചന്ദ്രൻ, ഒ.മുകുന്ദൻ , കെ. സമീറ ,അനിതാ ചന്ദ്രൻ, ഒ. പി മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.
iringal mahathma sangh





































