29 വർഷത്തെ ഇടവേളയ്ക്കു ശേഷം തലോറ ഇടവലത്ത് പുടയൂർ മന ഇല്ലത്ത് നടക്കുന്ന മലയറാട്ട് നാളെ തുടങ്ങും

29 വർഷത്തെ ഇടവേളയ്ക്കു ശേഷം തലോറ ഇടവലത്ത് പുടയൂർ മന ഇല്ലത്ത് നടക്കുന്ന മലയറാട്ട് നാളെ തുടങ്ങും
2026-01-15T16:28:00 | By Sufaija PP

മലയറാട്ട് (കളിയാട്ടം) ജനുവരി 16 മുതൽ 18 വരെ നടക്കുന്ന ഇടവലത്ത് ഇല്ലത്തെ മന്ത്രമൂർത്തികളുടെ ഉപാസനയുമായി ബന്ധപ്പെട്ട് നടക്കുന്ന മലയറാട്ടിന് തുടക്കം കുറിച്ചു ഇന്ന് ( ജനുവരി 15 ) വൈകിട്ട് 5 ന് കാര്യാമ്പലം ഭജന മഠത്തിന് സമീപത്തു നിന്നും വർണ്ണശബളമായ ഘോഷയാത്ര നടക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

മന്ത്രമൂർത്തി ഉപാസനാ പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതും പെരുംചെല്ലൂർ ഗ്രാമത്തിലെ മന്ത്രശാലകൾ എന്ന് കൂടി അറിയപ്പെടുന്നതുമായ പത്ത് നമ്പൂതിരി ഇല്ലങ്ങളിൽ മാത്രം നടക്കുന്ന പെരുങ്കളിയാട്ടമാണ് മലയറാട്ട്. മഹാമാന്ത്രിക പൈതൃകത്തിന്റെ അനുഷ്ഠാന പരമായ ഉപാസന കൂടിയാണ് ഇത്. പൂന്തോട്ടത്തിൽ പുടയൂർ, ഇടവലത്ത് പുടയൂർ, നടുവത്ത് പുടയൂർ, ഇരുവേശി പുടയൂർ, കുറുമാത്തൂർ, നരിക്കോട്ട് ഈറ്റിശ്ശേരി, ശേഖര പുളിയപ്പടമ്പ്, കാരിശ്ശേരി, ചെറിയൂർ മുല്ലപ്പള്ളി, ചെവിട്ടങ്കര പുളിയപ്പടമ്പ്, കണ്ണോത്ത് പാപ്പനോട് എന്നീ ഇല്ലങ്ങളാണ് മന്ത്രശാലകൾ എന്ന് അറിയപ്പെടുന്നത്. ഇതിൽ കണ്ണോത്ത് പാപ്പനോട് ഒഴികെ മറ്റ് എല്ലാ ഇല്ലങ്ങളിലും മലയറാട്ട് എന്ന അനുഷ്ഠാനം നിലനിന്ന് പോരുന്നു.

16 ന് ഉച്ചയോടെ മലയറാട്ടിന്റെ തുടക്കമായി ഉച്ചബലി നടക്കും. ഉച്ചബലി (ഒരേ സമയം രണ്ട് കൊലങ്ങളും, ആറോ ഏഴോ കാരാഗണങ്ങളും), ഭൈരവൻ, ഉച്ചക്കുട്ടിശാസ്തൻ, അന്തിക്കുട്ടിശാസ്തൻ, ഭൈരവൻ, ഉച്ചിട്ട ഭഗവതി, കരുവാൾ ഭഗവതി, തീച്ചാമുണ്ഡി, മലകിടാരൻ, വേട്ടയ്ക്കൊരുമകൻ, ഊർപ്പഴശ്ശി, കൂവച്ചാൽ ഭഗവതി, തായ്പരദേവത എന്നിവയാണ് ഇല്ലത്ത് ആരാധിക്കപ്പെടുന്ന മൂർത്തികളിൽ മലയറാട്ടിന് കെട്ടിയാടിക്കുന്ന തെയ്യക്കോലങ്ങൾ.

മലയറാട്ട് 16 ന് ആണ് തുടങ്ങുന്നതെങ്കിലും, ആചാരപരമായ തുടക്കം 14 ന് ആരംഭിച്ചു കഴിഞ്ഞു.16 ന് രാവിലെ 8 ന് കണ്ണേറ് പാട്ട്, 10 ന് കൂവച്ചാൽ ഭഗവതിയുടെ കെട്ടി കലശം, ഗുരുതി, 11 ന് ഉച്ചബലിയുടെ കൊടിയില വാങ്ങൽ, 12 ന് ഉച്ചബലി,ഉച്ചക്ക് 2.30 ന് ഉച്ചക്കുട്ടി ശാസ്തൻ തോറ്റം, 3.30 ന് തീച്ചാമുണ്ഡി ഉച്ച തോറ്റവും മേലേരിക്ക് തീ കൊടുക്കലും, വൈകിട്ട് 5.30 ന് ഉച്ചക്കുട്ടി ശാസ്തൻ തെയ്യം, തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റം, രാത്രി 12 ന് തലോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും കാഴ്ചവരവ്.

17 ന് പുലർച്ചെ 1.30 ന് അന്തിക്കുട്ടി ശാസ്തൻ തെയ്യം, 2.30 ന് ഭൈരവൻ തെയ്യം, 4 ന് തീച്ചാമുണ്ഡിയുടെ അഗ്നി പ്രവേശം, രാവിലെ 6.30 ന് കരുവാൾ ഭഗവതി തെയ്യം, 8ന് ഉച്ചിട്ട ഭഗവതി തെയ്യം.വൈകിട്ട് 5.30 മുതൽ 9 വരെ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം. തുടർന്ന് തലോറ വേട്ടെക്കൊരുമകൻ കോട്ടത്ത് നിന്നും കാഴ്ചവരവ്.

18ന് പുലർചെ ഒരു മണിക്ക് മലകിരാടൻതെയ്യം, 2.30 ന് ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ തെയ്യങ്ങളുടെ പുറപ്പാടും 4.30 ന് കുവച്ചാൽ ഭഗവതി, രാവിലെ 7ന് തായ്പരദേവത തെയ്യത്തിൻ്റെ പുറപ്പാടും നടക്കും. 11.30 ഓടെ മലയറാട്ടിന് സമാപനമാവും.ഇ.പി. കുബേരൻ നമ്പൂതിരിപ്പാട് (രക്ഷാധികാരി),കെ.വി. കൃഷ്ണൻ (ചെയർമാൻ), എസ്.കെ. സന്തോഷ് (കൺവീനർ) എന്നിവരടങ്ങിയ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.

Content Highlight: Talora

Next TV

Related Stories
പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

Jul 15, 2026 11:17 AM

പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ...

Read More >>
അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

Jul 15, 2026 11:14 AM

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ...

Read More >>
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

Jul 15, 2026 09:27 AM

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരൻ മരിച്ചു...

Read More >>
നെൻമാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി ഇന്ന്

Jul 15, 2026 09:24 AM

നെൻമാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി ഇന്ന്

നെൻമാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി...

Read More >>
പൂമംഗത്ത് വയോധികയുടെ മാല പൊട്ടിച്ചു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനായി പോലീസ് അന്വേഷണം

Jul 15, 2026 09:21 AM

പൂമംഗത്ത് വയോധികയുടെ മാല പൊട്ടിച്ചു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനായി പോലീസ് അന്വേഷണം

പൂമംഗത്ത് വയോധികയുടെ മാല പൊട്ടിച്ചു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനായി പോലീസ്...

Read More >>
എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

Jul 14, 2026 09:45 PM

എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു...

Read More >>
Top Stories










News Roundup






Entertainment News