പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞു

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞു
2026-07-14T19:24:00 | By Sufaija PP

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ സി പി എമ്മും സി പി ഐയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനമുണ്ടായില്ല. സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകത്തിലെത്തി എൽ ഡി എഫ് കൺവീനറും മുതിർന്ന സി പി എം നേതാവുമായ ടി പി രാമകൃഷ്ണൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ ചർച്ച നടത്തിയെങ്കിലും ധാരണയൊന്നും ആയിട്ടില്ല. പുറത്തുപറയാൻ തക്ക തീരുമാനങ്ങളിൽ എത്തിയിട്ടില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് ടി പി പ്രതികരിച്ചത്. വരും ദിവസങ്ങളിലെ കൂടുതൽ കൂടിയാലോചനകളിലൂടെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം പ്രത്യാശ പങ്കുവച്ചു. ഇരുപാർട്ടികൾക്കുമിടയിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും കൂടിയാലോചനകൾ തുടരുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സി പി എമ്മിനും സി പി ഐക്കും ഒരേ രാഷ്ട്രീയമാണുള്ളതെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സി പി ഐയും, കീഴ്വഴക്കം ചൂണ്ടിക്കാട്ടി സി പി എമ്മും ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ ചർച്ചകൾ എങ്ങനെ അവസാനിക്കും എന്നത് കണ്ടറിയണം.

Content Highlight: Cpm cpi meeting

Next TV

Related Stories
ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

Jul 14, 2026 04:52 PM

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ...

Read More >>
നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

Jul 14, 2026 04:43 PM

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട്...

Read More >>
ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

Jul 14, 2026 04:35 PM

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ...

Read More >>
വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

Jul 14, 2026 04:34 PM

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ...

Read More >>
ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി

Jul 14, 2026 04:32 PM

ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി

ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം...

Read More >>
കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 12:30 PM

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ...

Read More >>
Top Stories

News Roundup

Entertainment News