തളിപ്പറമ്പ്: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് പൂമംഗത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്തു. പൂമംഗലം പറവളത്തെ കോളിയാടൻ വീട്ടിൽ കല്യാണിയുടെ കഴുത്തിൽ ധരിച്ചിരുന്ന ഒരു പവൻ സ്വർണമാലയാണ് വീട്ടു മുറ്റത്ത് അതിക്രമിച്ചു കയറിയ മോഷ്ടാവ് കവർന്നത്. കവർന്ന മാലയ്ക്ക് ഏകദേശം 1,20,000 രൂപ വിലവരും. ഇന്നലെ രാത്രി 8:15 ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വിവരമറിഞ്ഞ് രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Elderly woman's chain snatched in Poomangalam; police searching for masked thief.



































