തളിപ്പറമ്പ്: കെ വി കോംപ്ലക്സിലെ അഗ്നിക്കിരയായ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കമ്മിറ്റി ഒന്നാംഘട്ട ധനസഹായ വിതരണം തളിപ്പറമ്പ് വ്യാപാര ഭവനിൽ വച്ച് നടന്നു. ജില്ല കമ്മിറ്റി ഒരു കോടി രൂപയോളം അഗ്നിക്കിരയായ വ്യാപാര സ്ഥാപന ഉടമകൾക്ക് നൽകി.
കഴിഞ്ഞ കാലങ്ങളിൽ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ മുന്നിട്ട് നിന്നുകൊണ്ട് തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകളും അവരുടെ കുടുംബങ്ങൾക്ക് ധനസഹായവും നൽകിയിരുന്നു നിലവിൽ കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാൻ ആരംഭിച്ചു. ഏറ്റവും വേഗത്തിൽ പൂർണമായും അവിടെയുള്ള സ്ഥാപനങ്ങൾ തുറക്കുന്നതിന് വേണ്ടിയിട്ടുള്ള സഹായങ്ങൾ അസോസിയേഷന്റെയും ജൻമി മാരുടെയും ഭാഗത്തുനിന്നും പൂർണമായും നൽകുന്നുണ്ട്.
ചടങ്ങിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ ട്രഷറർ ടി ജയരാജ് സഹഭാരവാഹികൾ ആയിട്ടുള്ള കെ അയ്യൂബ് അൽഫാ മുസ്തഫ സിപി ഷൗക്കത്തലി കെ വി ഇബ്രാഹിംകുട്ടി കെ കെ നാസർ കെ ഷമീർ ജമാൽ കെ പി പി, അബ്ദുറഹിമാൻ സോണി പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
financial support




























.jpeg)



.jpeg)




