തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികള്‍ ഇന്ന് അവസാനിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ ആളുകളുടെയും ഹിയറിങ് പൂര്‍ത്തിയായി. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ 122 മണ്ഡലങ്ങളിലും ഹിയറിങ് 100 ശതമാനമായി. കമ്മീഷന്‍ അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 36,89,057 പേര്‍ക്ക് ഹിയറിങ് നോട്ടീസ് അയച്ചു. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഹിയറിങ്ങിന് ശേഷം വിവിധ കാരണങ്ങളാല്‍ 39,297 പേര്‍ പുറത്തായി. 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
SIR hearing proceedings will end today































