തളിപ്പറമ്പ്: ബുള്ളറ്റ് ബൈക്കിടിച്ച് യുവതിക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്. തളിപ്പറമ്പ് ബദരിയാ നഗറിലെ കക്കൊട്ടകത്ത്ഹ് ഹൌസിൽ ഫാത്തിമത്ത് റനക്കാണ് പരിക്ക് പറ്റിയത്.ഇക്കഴിഞ്ഞ 10നു തളിപ്പറമ്പ് മന്നയിൽ വെച്ച് റോഡ് മുറിച് കടക്കുന്നതിനിടെ ശ്രീകണ്ടാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന KL86D3076 നമ്പർ ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ചു വീണ റനയുടെ മുൻവശത്തെ പല്ല് പൊട്ടി പരിക്കേൽക്കുകയായിരുന്നു. ബൈക്ക് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു
road accident
































