ധർമശാല :പൊതു സ്ഥലങ്ങളിൽ അതിക്രമങ്ങൾ നേരിടേണ്ടി വന്നാൽ സ്വയം പ്രതിരോധിക്കാനും അക്രമിയെ നേരിടാനും സ്ത്രീകൾക്ക് പരിശീലനം നൽകി കണ്ണൂർ റൂറൽ ജില്ലാ പോലീസിലെ വനിതാ ഉദ്യോഗസ്ഥർ. ജനമൈത്രി പോലീസിൻ്റെ സ്വയം പ്രതിരോധ പ്രവർത്തന പരിശീലനത്തിൻ്റെ ഭാഗമായാണ് തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ ഗവഎൻജിനീയറിങ് കോളേജ് ഗ്രൗണ്ടിലെ പ്രദർശന വിപണന മേളയിൽ എത്തുന്ന വനിതകൾക്ക് ഡെമോ ക്ലാസുകൾ നൽകുന്നത്. മോഷണം, ശാരീരിക അതിക്രമങ്ങൾ എന്നിവയെ നേരിടാനുള്ള അഭ്യാസ മുറകളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥർ പരിചയപ്പെടുത്തുന്നത്.
സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവടങ്ങളിലും പരിശീലനം നൽകി വരുന്നുണ്ട്. മുഴക്കുന്ന് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ കെ കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദർശന വിപണന മേളയിൽ പരിശീലനം നൽകുന്നത്.
Women officers of Kannur Rural District Police



































