ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്
Feb 19, 2026 04:29 PM | By Sufaija PP

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർ-ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവില്ല. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. ഗൂഢാലോചനയിൽ തെളിവില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതല.

പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്ന്തി കോടതി ഉത്തരവിൽ‌ പറയുന്നു.ഗൂഢാലോചനയിൽ തെളിവില്ലെന്നും ‌‌മഹസറിൽ ഒപ്പ് വെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്നതിനെ ദുർബലപ്പെടുത്തുന്നതായും കോടതി ഉത്തരവിൽ പറയുന്നു. തന്ത്രിക്കെതിരെ ഗൂഢാലോചന അടക്കം നടത്തിയതിന് മതിയായ തെളിവില്ലെന്നാണ് വിജിലൻസൻസ് കോടതി ഉത്തരവിൽ പറയുന്നത്. തന്ത്രിക്കെതിരെ എഫ്‌ഐആറിൽ അടക്കം ചുമത്തിയിട്ടുള്ള വകുപ്പുകൾ വലിയ വിവാദമായിരുന്നു. തന്ത്രയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും കുടുംബാംഗങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ചില രേഖകൾ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇതൊന്നും ഗൂഢാലോചനയുടെ ഭാഗമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ട് എന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് കൊല്ലം വിജിലൻസ് കോടതി ദ്വാരപാലക- കട്ടിള പാളി കേസുകളിൽ ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി നാൽപത്തിയൊന്നാം ദിവസമാണ് തന്ത്രി ജയിലിന് പുറത്തിറങ്ങിയത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കോടതി അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പോകരുത്, പാസ്‌പോർട്ട് കെട്ടിവയ്ക്കണം, ചൊവ്വ, ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകരണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.

Sabarimala gold theft

Next TV

Related Stories
പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

Apr 13, 2026 03:19 PM

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ...

Read More >>
'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

Apr 13, 2026 03:16 PM

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി...

Read More >>
ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന നേതാക്കളോ?

Apr 13, 2026 03:11 PM

ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന നേതാക്കളോ?

ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന...

Read More >>
മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

Apr 13, 2026 12:58 PM

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ...

Read More >>
ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

Apr 13, 2026 12:52 PM

ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു...

Read More >>
കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 13, 2026 12:47 PM

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്...

Read More >>
Top Stories