ധർമശാല : സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന് ഫെബ്രുവരി19 വ്യാഴാഴ്ച സമാപനമാകും. മാങ്ങാട്ടുപറമ്പ് കെഎപി നാല് ബറ്റാലിയൻ മൈതാനത്ത് രാവിലെ 10മണിക്ക് തദ്ദേശദിനാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനവും പുരസ്‌കാര വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, സ്വരാജ് മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ശുചിത്വ ഗ്രേഡിങ് പുരസ്കാരങ്ങളാണ് പരിപാടിയിൽ വിതരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ വിശിഷ്ടാതിഥിയാകും. എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ റാപ്പർ വേടൻ അവതരിപ്പിക്കുന്ന റാപ്പ് മ്യൂസിക് മെഗാ ഷോയും അരങ്ങേറും
Chief Minister Pinarayi Vijayan



































