ഹാപ്പിനെസ് ഫിലിം ഫെസ്റ്റിൽ പലസ്തീൻ 36 ഇന്ന് രാത്രി ക്ലാസ്സിക്‌ തിയേറ്ററിൽ പ്രദർശിപ്പിക്കും

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിൽ പലസ്തീൻ 36 ഇന്ന് രാത്രി ക്ലാസ്സിക്‌ തിയേറ്ററിൽ പ്രദർശിപ്പിക്കും
Feb 22, 2026 10:59 AM | By Sufaija PP

തളിപ്പറമ്പ് : തളിപറമ്പ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിൽ പലസ്തീനു നേർക്കുള്ള ഇസ്രായേൽ അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ചരിത്രം അവതരിപ്പിക്കുന്ന പലസ്തീൻ 36 എച്ച്. ഐ. എഫ്. എഫ് കെയിൽ രണ്ടാം ദിനമായ ഞായറാഴ്ച രാത്രി 7.15 ന് ക്ലാസിക് തിയറ്ററിൽ പ്രദർശിപ്പിക്കും.

പലസ്തീൻ സംവിധായക ആനി മേരി ജാസിറിന്റെ 2025 ൽ പുറത്തിറങ്ങിയ ചിത്രം പലസ്തീൻ ചരിത്രത്തിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായി തദ്ദേശിയ ജനതയുടെ ചെറുത്തുനിൽപ്പിന്റെ കഥപറയുന്നതാണ്.തിരുവനന്തപുരത്ത് നടന്ന 30 മത് ഐ.എഫ്.കെ യിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ പലസ്തീൻ ഉള്ളടക്കങ്ങളുള്ള സിനിമകളിൽ ഉൾപ്പെടുന്ന ചിത്രമാണ് പലസ്‌തീൻ 36. ഉദ്ഘാടന ചിത്രമായിരുന്നതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ് എന്ന് ഐ എഫ് എഫ് കെ യിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടിരുന്നു.

ദി ലവ് ദാറ്റ്‌ റിമേയ്ൻസ്, ഇഫ് ഓൺ എ വിൻറർസ് നൈറ്റ്, പപ്പ ബൂക്ക, ഷാഡോ ബോക്സ്, ദി ബാക്വറ്റ് ഓഫ് പ്രൈമൽ ലവ്, തീയേറ്റർ, ദി ക്രോണോളജി ഓഫ് വാട്ടർ തുടങ്ങിയവയാണ് രണ്ടാം ദിനത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് ചിത്രങ്ങൾ.ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് വിദ്വേഷം റീലോഡ് ചെയ്യുന്ന കേരളാ സ്റ്റോറികൾ എന്ന ഓപ്പൺ ഫോറം നടക്കും.ക്രൗൺ, ക്ലാസ്സിക്‌ തീയറ്റർ പരിസരത്ത് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ ജിയോ ബേബി, തിരക്കഥാകൃത്തും എഴുത്തുകാരിയുമായരേഖ രാജ്, ചലച്ചിത്ര നടൻഇർഷാദ്,എഴുത്തുകാരിയും , ഗവേഷകയുമായ ഡോ. മാളവിക ബിന്നി, എഴുത്തുകാരൻ ടി കെ ഉമ്മർ എന്നിവർ പങ്കെടുക്കും. ചലച്ചിത്ര നിരൂപകൻ പി പ്രേമചന്ദ്രൻ മോഡേറേറ്ററാകും.ഓപ്പൺ ഫോറത്തിന് ശേഷം നടൻ ഇർഷാദ് കവിതകൾ അവതരിപ്പിക്കും.

Content Highlight: Palestine 36

Next TV

Related Stories
ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

May 26, 2026 08:14 PM

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും...

Read More >>
പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

May 26, 2026 06:42 PM

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി...

Read More >>
പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

May 26, 2026 06:39 PM

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ...

Read More >>
മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

May 26, 2026 06:36 PM

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

May 26, 2026 03:51 PM

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

May 26, 2026 03:47 PM

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം...

Read More >>
Top Stories

News Roundup

GCC News