നവകേരള യാത്രയിലെ ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

നവകേരള യാത്രയിലെ ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച്  ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
May 26, 2026 02:39 PM | By Sufaija PP

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Content Highlight: Five officials including gunman suspended

Next TV

Related Stories
ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

May 26, 2026 08:14 PM

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും...

Read More >>
പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

May 26, 2026 06:42 PM

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി...

Read More >>
പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

May 26, 2026 06:39 PM

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ...

Read More >>
മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

May 26, 2026 06:36 PM

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

May 26, 2026 03:51 PM

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

May 26, 2026 03:47 PM

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം...

Read More >>
Top Stories

News Roundup

GCC News