തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീസി ഡി എസ് ചെയർപേഴ്സണായിപി പി സജിതയെ വീണ്ടും തെരഞ്ഞെടുത്തു. അഞ്ചാം വാർഡായ മുറിയാത്തോടിൽ നിന്നാണ് സജിത സി ഡി എസ് മെമ്പറായത്. പതിനൊന്നാം വാർഡായ കുന്നരുവിലെ ടി വി സുമതിയാണ് വൈസ് ചെയർപേഴ്സൺ . എൻ ഷൈനി (കാവുങ്കൽ) , കെ കെ സുശീല ( മുതുകുട), സി വി പ്രമീള (മാണുക്കര), ടി വി ഷൈനി (മംഗലശേരി), കെ വി ശോഭന (പറപ്പൂൽ), എൻ വി രജനി (കയ്യം), കെ പി ഷാഹിന(അരിയിൽ),സുമിത്രാരവീന്ദ്രൻ (മുതലപ്പാറ),എൻ ഗീത( മുള്ളൂൽ ) ,കെ സുവർണ(കൂത്താട്),ടി ശൈലജ(പട്ടുവം) ,കെ സരോജിനി(വെളിച്ചാങ്കീൽ)എന്നിവരാണ്അംഗങ്ങൾ .
മുറിയാത്തോട് കമ്മ്യുണിറ്റി ഹാളിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട സി ഡി എസ്ഭാ രവാഹികളും, അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.റിട്ടേണിംഗ് ഓഫീസർ രാഗിഷ രാമദാസ്സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു.പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ, വൈസ് പ്രസിഡണ്ട്എം വർണ്ണ ,സ്ഥിരം സമിതി ചെയർമാൻമാരായ പി പി സുരേഷ്,കെ വി വിനിത, ആസൂത്രണ സമിതി ഉപാധ്യക്ഷ ടി ലത, പഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ്,അസി: സെക്രട്ടരി സി സി ശ്രീജിത്ത്കുമാർ ,അസി: റിട്ടേണിംഗ്ഓഫീസർ അഷറഫ് എന്നിവർ പ്രസംഗിച്ചു.
Pattuvam Grama Panchayat Kudumbashree re-elected PP Sajitha as CDS Chairperson





























.jpeg)
.jpeg)
.jpg)
.jpeg)




