അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി
Feb 26, 2026 08:03 PM | By Sufaija PP

പയ്യന്നൂർ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പയ്യന്നൂരിൽ പ്രവർത്തിച്ചു വരുന്ന സഭ ഹോസ്പിറ്റലിനും കാനായിയിൽ പ്രവർത്തിച്ചു വരുന്ന രവീന്ദ്രൻ പി എന്നവരുടെ നടത്തിപ്പിലുള്ള ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി. സ്‌ക്വാഡ് സഭ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോസ്പിറ്റലിലെ രണ്ട് ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി.

ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി.കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ മാലിന്യങ്ങളും ഹോസ്പിറ്റൽ കോമ്പൗണ്ടിൽ കാലങ്ങളായി കൂട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്. ഹോസ്പിറ്റലിനു 5000 രൂപ പിഴ ചുമത്തി. കാനായിൽ പ്രവർത്തിച്ചു വരുന്ന ചിരട്ട കരി നിർമ്മാണ ഫാക്ടറി യിൽ നടത്തിയ പരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായും തള്ളിയിരിക്കുന്നതായും കത്തിച്ചിരിക്കുന്നതായും കണ്ടെത്തി.ആക്രി കടയിൽ നിന്നും എടുത്തു കൊണ്ട് പ്രദേശത്ത് തള്ളിയ മാലിന്യങ്ങളാണ് പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്നത് എന്ന് സ്‌ക്വാഡിന് ബോധ്യപ്പെട്ടു. മാലിന്യങ്ങൾ ശാസ്ത്രീയമായി കൈയൊഴിയാതെ കൂട്ടിയിട്ടതിനും തള്ളിയതിനും കത്തിച്ചതിനും കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 10000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ സബിത ആർ, വിധു ടി വി തുടങ്ങിയവർ പങ്കെടുത്തു

Hospital and charcoal factory fined for unscientific waste management

Next TV

Related Stories
വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു

Feb 26, 2026 08:29 PM

വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു

വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ്...

Read More >>
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

Feb 26, 2026 08:01 PM

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്...

Read More >>
 മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്നെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു

Feb 26, 2026 04:51 PM

മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്നെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു

മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് സാറിനെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി...

Read More >>
കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

Feb 26, 2026 04:45 PM

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ്...

Read More >>
ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം നടത്തി

Feb 26, 2026 04:43 PM

ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം നടത്തി

ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം...

Read More >>
റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി ഉത്തരവിറങ്ങി

Feb 26, 2026 01:17 PM

റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി ഉത്തരവിറങ്ങി

റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി...

Read More >>
Top Stories

News Roundup