കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Mar 10, 2026 07:41 PM | By Sufaija PP

കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിരയെ എൽ.ഡി.എഫ് നടത്തിയ കോർപറേഷൻഉപരോധത്തിനിടെ കൈയ്യേറം ചെയ്തതായി പരാതി ഇന്ന് രാവിലെ 9.45 നാണ് സംഭവം. ഇന്ന് രാവിലെ ഒൻപതു മണി മുതൽ എൽ.ഡി.എഫ് പ്രവർത്തകർ ഉപരോധ സമരത്തിൻ്റെ ഭാഗമായി കോർപറേഷൻ കാര്യാലയത്തിൻ്റെ മുൻപിൽ ഉപരോധിച്ചിരുന്നു. ഇതിനിടെ കാര്യാലയത്തിലേക്ക് കടക്കാൻ ശ്രമിച്ച മേയറെയും കൗൺസിലർമാരെയും തടയുകയായിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളലിൽ മേയർക്ക് പരുക്കേറ്റത്. ഇതു വകവയ്ക്കാതെ മേയറുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നിരുന്നുവെങ്കിലും ഇതിനിടെ ക്ഷീണം നേരിട്ട മേയറെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മേയറെ ഉപരോധിച്ചതിൽ പ്രതിഷേധിച്ചു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടി.ഒമോഹനൻ, റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. എന്നാൽ മേയർക്ക് കാര്യാലയത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കമ്പി തട്ടി പരുക്കേറ്റതാണെന്ന് എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവീനർ എൻ ചന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് എം.എൽ എ യും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് കോർപറേഷനെതിരെ ഉപരോധ സമരം നടത്തിയത്.

Kannur Corporation Mayor Indira attacked by LDF workers

Next TV

Related Stories
നടുവിലിൽ ആര്‍.എസ്.എസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകന്‍ അക്രമിച്ചു

Mar 10, 2026 10:20 PM

നടുവിലിൽ ആര്‍.എസ്.എസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകന്‍ അക്രമിച്ചു

നടുവിലിൽ ആര്‍.എസ്.എസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകന്‍ അക്രമിച്ചു...

Read More >>
മുഖ്യമന്ത്രിയുടെ ചിത്രം ഉപയോ​ഗിച്ച് തട്ടിപ്പ്; ജാ​ഗ്രത നിർദ്ദേശവുമായി സൈബർ പൊലീസ്

Mar 10, 2026 09:37 PM

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോ​ഗിച്ച് തട്ടിപ്പ്; ജാ​ഗ്രത നിർദ്ദേശവുമായി സൈബർ പൊലീസ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോ​ഗിച്ച് തട്ടിപ്പ്; ജാ​ഗ്രത നിർദ്ദേശവുമായി സൈബർ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് ക്വാർട്ടേഴ്സിനും മറ്റൊരു വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനും പിഴ ചുമത്തി

Mar 10, 2026 09:35 PM

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് ക്വാർട്ടേഴ്സിനും മറ്റൊരു വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനും പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് ക്വാർട്ടേഴ്സിനും മറ്റൊരു വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനും പിഴ...

Read More >>
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജൻ  നാളെ ഉദ്ഘാടനം ചെയ്യും

Mar 10, 2026 09:30 PM

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജൻ നാളെ ഉദ്ഘാടനം ചെയ്യും

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജൻ നാളെ...

Read More >>
നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

Mar 10, 2026 07:44 PM

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക്...

Read More >>
'സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട, പാർട്ടി വിരുദ്ധ നീക്കങ്ങൾ ഉണ്ടാകരുത്'; കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്

Mar 10, 2026 07:24 PM

'സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട, പാർട്ടി വിരുദ്ധ നീക്കങ്ങൾ ഉണ്ടാകരുത്'; കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്

'സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട, പാർട്ടി വിരുദ്ധ നീക്കങ്ങൾ ഉണ്ടാകരുത്'; കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി...

Read More >>
Top Stories