നടുവിലിൽ ആര്‍.എസ്.എസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകന്‍ അക്രമിച്ചു

നടുവിലിൽ ആര്‍.എസ്.എസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകന്‍ അക്രമിച്ചു
Mar 10, 2026 10:20 PM | By Sufaija PP

നടുവില്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകന്‍ അക്രമിച്ചു.ആര്‍.എസ്.എസ് ആലക്കോട് ഖണ്ഡ്ഡ് സഹകാര്യവാഹും നടുവില്‍ വനിത വില്ലേജ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ നടുവിലിലെ നയന വീട്ടില്‍ സുകേഷിനെ(33)പരിക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ നടുവിലില്‍ പടിഞ്ഞാറ് പൂങ്ങോട് വച്ചായിരുന്നു സംഭവം.ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച് ബൈക്കില്‍ മട ങ്ങുന്നതിനിടെ സി.പി.എം പ്രവര്‍ത്തകനായ സി.എ.രതീഷ് എന്നയാള്‍ തടഞ്ഞുനിര്‍ത്തി മരക്കട്ട കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് സുകേഷ് പറഞ്ഞു.കഴിഞ്ഞ ദിവസം നടുവില്‍ പയറ്റിയാല്‍ കോട്ടത്തെ കളിയാട്ട മഹോത്സവത്തിന്റെ കാഴ്ച വരവിനിടെയുണ്ടായ വാക്കേറ്റത്തിന്റെ വിരോധത്തിലാണത്രെ അക്രമം.

ശിങ്കാരിമേളം കടന്നുപോകുന്നതിന് സുകേഷിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നു.ഇതിനിടെ ഒരു വാഹനം മുന്നോട്ട് വരാന്‍ ശ്രമിച്ചത് തടഞ്ഞതിനെത്തുടര്‍ന്ന് തര്‍ക്കം നടന്നിരുന്നു.ഇതിന്റെ വിരോധത്തില്‍ ഇന്ന് രാവിലെ സുകേഷിനെ അക്രമിക്കുകയായിരുന്നു.നേരത്തെയും രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ തന്നെ അക്രമിക്കാന്‍ സി.പി.എമ്മുകാര്‍ ശ്രമിച്ചിരുന്നുവെന്നും സുകേഷ് പറഞ്ഞു.വലത് ചെവിക്കും ഷോള്‍ഡറിനും പല്ലിനുമാണ് പരിക്കേറ്റത്.

RSS CPIM clash

Next TV

Related Stories
മുഖ്യമന്ത്രിയുടെ ചിത്രം ഉപയോ​ഗിച്ച് തട്ടിപ്പ്; ജാ​ഗ്രത നിർദ്ദേശവുമായി സൈബർ പൊലീസ്

Mar 10, 2026 09:37 PM

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോ​ഗിച്ച് തട്ടിപ്പ്; ജാ​ഗ്രത നിർദ്ദേശവുമായി സൈബർ പൊലീസ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോ​ഗിച്ച് തട്ടിപ്പ്; ജാ​ഗ്രത നിർദ്ദേശവുമായി സൈബർ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് ക്വാർട്ടേഴ്സിനും മറ്റൊരു വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനും പിഴ ചുമത്തി

Mar 10, 2026 09:35 PM

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് ക്വാർട്ടേഴ്സിനും മറ്റൊരു വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനും പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് ക്വാർട്ടേഴ്സിനും മറ്റൊരു വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനും പിഴ...

Read More >>
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജൻ  നാളെ ഉദ്ഘാടനം ചെയ്യും

Mar 10, 2026 09:30 PM

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജൻ നാളെ ഉദ്ഘാടനം ചെയ്യും

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജൻ നാളെ...

Read More >>
നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

Mar 10, 2026 07:44 PM

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക്...

Read More >>
കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Mar 10, 2026 07:41 PM

കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ...

Read More >>
'സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട, പാർട്ടി വിരുദ്ധ നീക്കങ്ങൾ ഉണ്ടാകരുത്'; കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്

Mar 10, 2026 07:24 PM

'സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട, പാർട്ടി വിരുദ്ധ നീക്കങ്ങൾ ഉണ്ടാകരുത്'; കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്

'സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട, പാർട്ടി വിരുദ്ധ നീക്കങ്ങൾ ഉണ്ടാകരുത്'; കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി...

Read More >>
Top Stories