മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം

 മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം
Mar 10, 2026 12:51 PM | By Sufaija PP

കണ്ണൂർ: മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇരു വിഭാഗമായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ സ്‌ഥലത്തുനിന്നും ഒഴിപ്പിച്ചു. ശനിയാഴ്ച്‌ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്‌ച പുലർച്ചെ 2.30 ഓടെയാണ് സംഘർഷമുണ്ടായത്. വിവിധ സ്‌ഥലങ്ങളിൽനിന്നും ക്ഷേത്രത്തിലേക്കു കാഴ്ച‌വരവുകൾ വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ വർഷവും ക്ഷേത്രത്തിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്ന് ഇക്കുറിയും ശക്‌തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഒപ്പം പൊലീസ് ഭാരവാഹികളുമായി ചർച്ച നടത്തുകയും പാർട്ടി ചിഹ്‌നങ്ങൾ അടക്കമുള്ളവ കാഴ്ച്‌ചവരവുകളിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനൊപ്പം ചെണ്ടമേളം ഒഴികെ ഡിജെ അടക്കമുള്ള മറ്റ് ആഘോഷങ്ങൾക്കുള്ള അനുമതിയും നൽകിയിരുന്നില്ല. എന്നാൽ ഇക്കുറിയും പാർട്ടി ചിഹ്നങ്ങൾ ഇരുവിഭാഗവും കാഴ്ച‌വരവുകളിലെ കലശങ്ങളിൽ അടക്കം ഉൾപ്പെടുത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം.

CPM-BJP clash during Muzhappilangad festival

Next TV

Related Stories
ഗ്യാസ് ഏജൻസികളിൽ ബുക്കിങ് തിരക്കേറുന്നു, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ്

Mar 10, 2026 10:41 AM

ഗ്യാസ് ഏജൻസികളിൽ ബുക്കിങ് തിരക്കേറുന്നു, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഗ്യാസ് ഏജൻസികളിൽ ബുക്കിങ് തിരക്കേറുന്നു ഹോട്ടലുകൾ അടച്ചിടുമെന്ന്...

Read More >>
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു

Mar 10, 2026 10:38 AM

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും...

Read More >>
കൊളച്ചേരി മേഖല പി ടി എച്ച് കാരുണ്യ സംഗമവും ഇഫ്‌താറും ശ്രദ്ധേയമായി

Mar 9, 2026 07:57 PM

കൊളച്ചേരി മേഖല പി ടി എച്ച് കാരുണ്യ സംഗമവും ഇഫ്‌താറും ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് കാരുണ്യ സംഗമവും ഇഫ്‌താറും...

Read More >>
'മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഫോട്ടോ കൈയ്യിലുണ്ട്'; തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ

Mar 9, 2026 07:53 PM

'മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഫോട്ടോ കൈയ്യിലുണ്ട്'; തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ

'മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഫോട്ടോ കൈയ്യിലുണ്ട്'; തുറന്നടിച്ച് ഭാര്യ ബിന്ദു...

Read More >>
‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

Mar 9, 2026 07:48 PM

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ...

Read More >>
‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ സുധാകരൻ

Mar 9, 2026 07:46 PM

‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ സുധാകരൻ

‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ...

Read More >>
Top Stories

News Roundup