സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
"നേതാക്കളേ....തളിപ്പറമ്പിലെയും പയ്യന്നൂരിലെയും ഈ വിസ്മയം തീർക്കൽ അല്പം കൂടിപ്പോയി, പറയാതിരിക്കാൻ കഴിയില്ല പാർട്ടിക്ക് വേണ്ടി തല്ലുകൊണ്ടവരും വെയില് കൊണ്ടവരും പോസ്റ്റർ ഒട്ടിച്ചവനും അഹോരാത്രം പണിയെടുത്ത വരും എല്ലാം കോൺഗ്രസ് എന്ന ഒറ്റ വികാരം മനസ്സിൽ കൊണ്ടു നടന്നവരാണ്. മറുകണ്ടം ചാടി വരുന്നവർ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭക്തരാണ്, പിണറായി ഭക്തരാണ്. ഒരുകാലത്ത് തിരുത്തൽ ശക്തിയായിരുന്ന നേതാക്കന്മാർ സ്വയം തിരുത്തുന്നത് നന്നായിരിക്കും. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും."
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടുള്ള എതിർപ്പ് വ്യക്തമാക്കുന്നതാണ്.
"ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ് പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളായരുത്, പോരാട്ടവീഥിയിൽ ലാത്തിയടികൾ ഏറ്റുവാങ്ങാൻ അണികൾ വേണം, ജയിലറകളിൽ ഇരുളടഞ്ഞ ദിവസങ്ങൾ തള്ളിനീക്കാൻ പോരാളികൾ വേണം,ഇന്നലെ വരെ പാർട്ടിയെ ആക്രമിച്ചവരെ ഇന്ന് ചുമലിൽ താങ്ങുമ്പോൾ വർഷങ്ങളായി പാർട്ടിയെ ചുമലിൽ ഏറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുത്. ചുവടു മാറി വരുന്നവർക്ക് നൽകുന്ന പരിഗണന പാർട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാകരുത്. ആക്രമങ്ങളും അവഗണനകളും എത്ര ഉണ്ടായാലും മൂവർണ്ണക്കൊടി ഇടനെഞ്ചോടു ചേർത്ത് പിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവിൽ പോരാട്ടം തുടരും"
ടി കെ ഗോവിന്ദൻ മാസ്റ്റർ സ്ഥാനാർത്ഥിയാകുന്ന തളിപ്പറമ്പിൽ ഭൂരിപക്ഷം ഭൂരിപക്ഷം നേതാക്കന്മാരും അണികളും എതിരാണ്.
Youth Congress leaders

































