തളിപ്പറമ്പ: ചപ്പാരപ്പടവിലെ ജാസിറി (24)നെയാണ് രക്ഷപ്പെടുത്തിയത്. കീറിന്റെകത്ത് അബ്ദുൽബാരിയുടെ വീട്ടു കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങുകയായിരുന്നു ജാസിർ.കയറിലെ പിടിവിട്ട് ജാസിർ കിണറിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻറ് റസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീഹരി നാരായണന്റെ നേതൃത്വത്തിൽ എത്തിയ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പ്രവീൺ,ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ, ലിഗേഷ് എന്നിർ കിണറിലിറങ്ങി ജാസിറിനെ കയർ, സ്ട്രക്ചർ, നെറ്റ് എന്നിവ ഉപയോഗിച്ചു മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു.
സേനയുടെ ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.സേനാംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ (ഡ്രൈവർ) വിജയ് , ഷജിൽ , അഭിനവ്, രാഹുൽ, ഹോം ഗാർഡ് മാരായ അനൂപ്, രവീന്ദ്രൻ, ഫയർമാൻ ട്രെയിനികളായ ശ്യാംദേവ് , അമൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Fire force


































