അക്ഷരലോകത്ത് വിസ്മയമായി മൂന്നാം ക്ലാസുകാരി; മറിയംബിയുടെ 'ചിറകുള്ള കിനാവുകൾ' പ്രകാശനം ചെയ്തു

അക്ഷരലോകത്ത് വിസ്മയമായി മൂന്നാം ക്ലാസുകാരി; മറിയംബിയുടെ 'ചിറകുള്ള കിനാവുകൾ' പ്രകാശനം ചെയ്തു
Apr 2, 2026 09:43 AM | By Sufaija PP

ചപ്പാരപ്പടവ്: വലിയ സ്വപ്നങ്ങളും കുഞ്ഞുഭാവനകളും കോർത്തിണക്കി ചപ്പാരപ്പടവ് എ.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി മറിയംബി എം.എ രചിച്ച 'ചിറകുള്ള കിനാവുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. മറിയംബിയുടെ ഈ പുസ്തകരചന കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗ്ഗാത്മകമായ കഴിവുകളെ വെളിച്ചത്തു കൊണ്ടുവരുന്നതിന്റെ ഉത്തമ മാതൃകയാണ്. ഇത് സഹപാഠികൾക്കും മറ്റ് കുട്ടികൾക്കും വലിയൊരു പ്രചോദനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളുടെ ഭാവനാലോകത്തെയും സ്വപ്നങ്ങളെയും കോർത്തിണക്കി തയ്യാറാക്കിയ ഈ പുസ്തകം ജയനാദം പബ്ലിക്കേഷൻസാണ് പുറത്തിറക്കിയിരിക്കുന്നത്. ചടങ്ങിൽ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ പി അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് എച്ച്.എസ്.എസ് മാനേജർ എം. അസൈനാർ ഹാജി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഹെഡ്‌മിസ്ട്രേസ് സായിദ പി പി, പി ടി എ പ്രസിഡന്റ് കെ മമ്മു, എൻ എ ഖാലിദ് പൊവ്വൽ തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Mariambi's book was released

Next TV

Related Stories
ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

May 26, 2026 08:14 PM

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും...

Read More >>
പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

May 26, 2026 06:42 PM

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി...

Read More >>
പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

May 26, 2026 06:39 PM

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ...

Read More >>
മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

May 26, 2026 06:36 PM

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

May 26, 2026 03:51 PM

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

May 26, 2026 03:47 PM

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം...

Read More >>
Top Stories

News Roundup

GCC News