ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയിൽ വിട്ടു

ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയിൽ വിട്ടു
Apr 4, 2026 02:01 PM | By Sufaija PP

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ചതോടെ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സി അംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു.

ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

rape case

Next TV

Related Stories
അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

Apr 4, 2026 09:40 PM

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം...

Read More >>
കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

Apr 4, 2026 09:25 PM

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാനില്ല; ഉൾക്കാട്ടിൽ കുടുങ്ങിയതായി സംശയം; തിരച്ചിൽ...

Read More >>
അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

Apr 4, 2026 07:22 PM

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന്...

Read More >>
 ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

Apr 4, 2026 07:20 PM

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ...

Read More >>
കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന്  കെ കെ രാഗേഷ്

Apr 4, 2026 06:43 PM

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ രാഗേഷ്

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ...

Read More >>
 മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

Apr 4, 2026 03:41 PM

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ...

Read More >>
Top Stories

News Roundup