കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ രാഗേഷ്

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന്  കെ കെ രാഗേഷ്
Apr 4, 2026 06:43 PM | By Sufaija PP

കണ്ണൂർ : കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നുമുണ്ട കൈയിലേത് ആ വൈകാരികത മുതലെടുത്താണ് കോൺഗ്രസ് ഫണ്ട് പിരിവ് നടത്തിയത്. പിരിച്ച പണം മുഴുവനായി കണക്കിൽ കാണിച്ചുവോയെന്ന കാര്യത്തിൽ സംശയമുണ്ട് ആക്രി പെറുക്കിയും മറ്റും ഡിവൈ.എഫ് ഐ 20 കോടിയാണ് സ്വരൂപിച്ചത്.

അതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുകയും ചെയ്തു. ദുരന്തം നടന്ന് നാലു ദിവസത്തിന് ശേഷമാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ചുരുക്കം ചില കോൺഗ്രസ് നേതാക്കൾ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ തയ്യാറായത് പിന്നീടത് കെ.പി.സി സി വീടുനിർമ്മിക്കുന്നതിലേക്ക് നൽകുമെന്ന് പറഞ്ഞു ഡി വൈ എഫ് ഐ 20 കോടി പിരിച്ചെങ്കിൽ കെ.പി സി സി ക്ക് അതിലേറെ പിരിക്കാൻ കഴിയും. യൂത്ത്കോൺഗ്രസ് മൊബൈൽ ആപ്പ് വഴി പിരിച്ച പണത്തിൻ്റെ കണക്കു പോലുമില്ല. രാഹുൽ മാങ്കുട്ടത്തിൻ്റെ നേതൃത്വത്തിലാണ് ഫണ്ട് പിരിച്ചത് അതു ഏതൊക്കെയോ വഴി പോയി. ഇലക്ഷൻ പ്രചരണത്തിന് കോൺഗ്രസ് ഉപയോഗിക്കുന്നത് ഈ ഫണ്ട് തന്നെയാണെന്നും കെ കെ രാഗേഷ് പറഞ്ഞു. പയ്യന്നൂരിലെവി കുഞ്ഞികൃഷ്ണൻ ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത് സി.പി എം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലെ പണത്തിൻ്റെ കണക്കാണ് ഇതു നേരത്തെ ഞങ്ങൾ പറഞ്ഞതാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

അതാണ് ഇപ്പോൾ മാധ്യമങ്ങൾ വലിയ സംഭവമാക്കി മാറ്റുന്നത് ഞങ്ങൾ നേരത്തെ ഈ കാര്യം പറഞ്ഞിട്ടുണ്ട് വയനാട് ഫണ്ട് വെട്ടിപ്പു നടത്തിയ കോൺഗ്രസിനൊപ്പമാണ് വി കുഞ്ഞികൃഷ്ണനിപ്പോൾ അദ്ദേഹം കണക്കു ചോദിക്കേണ്ടത് കെ.പി സി സി അദ്ധ്യക്ഷനോടാണെന്നും രാഗേഷ് പറഞ്ഞു.

KK Ragesh

Next TV

Related Stories
അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

Apr 4, 2026 09:40 PM

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം...

Read More >>
കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

Apr 4, 2026 09:25 PM

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാനില്ല; ഉൾക്കാട്ടിൽ കുടുങ്ങിയതായി സംശയം; തിരച്ചിൽ...

Read More >>
അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

Apr 4, 2026 07:22 PM

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന്...

Read More >>
 ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

Apr 4, 2026 07:20 PM

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ...

Read More >>
 മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

Apr 4, 2026 03:41 PM

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ...

Read More >>
വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കോൺ​ഗ്രസ് പിരിച്ച കണക്ക് പുറത്ത് വിട്ട് സണ്ണി ജോസഫ്

Apr 4, 2026 03:37 PM

വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കോൺ​ഗ്രസ് പിരിച്ച കണക്ക് പുറത്ത് വിട്ട് സണ്ണി ജോസഫ്

വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കണക്കുകൾ പുറത്തുവിട്ട്...

Read More >>
Top Stories

News Roundup