അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു
Apr 4, 2026 09:40 PM | By Sufaija PP

അലവിൽ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലയാളഭാഷയിൽ തെറി പ്രയോഗങ്ങളെ പുനരുജ്ജീവിപ്പിച്ച പിണറായി വിജയനെ ഭാഷാ ‘പണ്ഡിത’നെന്ന നിലയിൽ ആദരിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അലവിലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തുവർഷത്തെ നിലപാടുകൾ പരിശോധിച്ചാൽ അദ്ദേഹം ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പനാണെന്ന് ബോധ്യപ്പെടും. തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങുന്നതിന് മുൻപ് ക്യാമ്പസിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ അമ്മയോട് മാപ്പ് പറയാൻ സി.പി.എം തയ്യാറാകണം. അയ്യപ്പന്റെ സ്വർണ്ണം കട്ടവർക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കേരളത്തെ മുച്ചൂടും മുടിച്ച പിണറായിയുടെ ദുർഭരണത്തിനെതിരെ ബഹുജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയും യു.ഡി.എഫിന് ഒപ്പമാണെന്നും സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ വി.എ. നാരായണൻ, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി, എസ്.എൽ.പി. മുഹമ്മദ്, സജീവ് മാറോളി, അതുൽ, സി.പി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.

VD Satheesan inaugurated the election campaign

Next TV

Related Stories
കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

Apr 4, 2026 09:25 PM

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാനില്ല; ഉൾക്കാട്ടിൽ കുടുങ്ങിയതായി സംശയം; തിരച്ചിൽ...

Read More >>
അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

Apr 4, 2026 07:22 PM

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന്...

Read More >>
 ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

Apr 4, 2026 07:20 PM

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ...

Read More >>
കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന്  കെ കെ രാഗേഷ്

Apr 4, 2026 06:43 PM

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ രാഗേഷ്

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ...

Read More >>
 മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

Apr 4, 2026 03:41 PM

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ...

Read More >>
വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കോൺ​ഗ്രസ് പിരിച്ച കണക്ക് പുറത്ത് വിട്ട് സണ്ണി ജോസഫ്

Apr 4, 2026 03:37 PM

വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കോൺ​ഗ്രസ് പിരിച്ച കണക്ക് പുറത്ത് വിട്ട് സണ്ണി ജോസഫ്

വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കണക്കുകൾ പുറത്തുവിട്ട്...

Read More >>
Top Stories

News Roundup