കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂർതളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ടി.കെ ഗോവിന്ദൻ ഹരജി നൽകിയത്. എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. എന്നാൽ സാഹചര്യം വ്യത്യസ്ഥമാണെന്നും തന്നെ ഭീഷണിപെടുത്താൻ ശ്രമം ഉണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ടെന്നുമാണ് ടി.കെ ഗോവിന്ദന്റെ വാദം .
ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഹരജിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹരജി നാളെ കോടതി പരിഗണിക്കും.തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെയാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നത്. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പായിരുന്നു നീക്കത്തിന് പിന്നിൽ.
കൊച്ചി: ( www.truevisionnews.com ) പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂർതളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ടി.കെ ഗോവിന്ദൻ ഹരജി നൽകിയത്.
എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. എന്നാൽ സാഹചര്യം വ്യത്യസ്ഥമാണെന്നും തന്നെ ഭീഷണിപെടുത്താൻ ശ്രമം ഉണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ടെന്നുമാണ് ടി.കെ ഗോവിന്ദന്റെ വാദം . ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ഹരജിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹരജി നാളെ കോടതി പരിഗണിക്കും.തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെയാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നത്. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പായിരുന്നു നീക്കത്തിന് പിന്നിൽ.
Content Highlight: TK Govindan seeks police protection in High Court






































