സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം
2026-07-13T19:00:00 | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും വൈകുന്നേരം 7 മണിക്ക് ശേഷം ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു.

പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.മഴ മാറി നിൽക്കുന്നതിനാലും ചൂട് കൂടിയതിനാലും വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം വലിയ രീതിയിൽ കൂടാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ 300 മുതൽ 400 മെഗാവാട്ട് വരെ അധികം വൈദ്യുതി ആവശ്യമായി വരുമെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്.

നിലവിൽ ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിലും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യതക്കുറവും ചൂടും തുടർന്നാൽ നിയന്ത്രണം നീളാൻ സാധ്യതയുണ്ട്.

Content Highlight: Partial power restrictions in the state today.

Next TV

Related Stories
പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

Jul 13, 2026 06:58 PM

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം...

Read More >>
ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

Jul 13, 2026 06:52 PM

ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

ഷാക്കിർ തോട്ടിക്കലിന്റെ മരുഭൂമിയിലെ മഞ്ഞുവീഴ്ച പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ...

Read More >>
ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

Jul 13, 2026 03:49 PM

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം...

Read More >>
കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി

Jul 13, 2026 03:38 PM

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്...

Read More >>
നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

Jul 13, 2026 01:28 PM

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി...

Read More >>
'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Jul 13, 2026 01:22 PM

'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി...

Read More >>
Top Stories

News Roundup