മയ്യിലിൽ വീണ്ടും അക്രമം; മുസ്‌ലിം ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു

മയ്യിലിൽ വീണ്ടും അക്രമം; മുസ്‌ലിം ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു
Apr 11, 2026 12:52 PM | By Sufaija PP

മയ്യിൽ: തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ കണ്ണൂർ മയ്യിലിൽ അക്രമ പരമ്പരകൾ തുടരുന്നു. ഇന്നലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ മയ്യിൽ നിരത്തു പാലത്തിന് സമീപമുള്ള മുസ്‌ലിം ലീഗ് ഓഫീസിന് നേരെയും അക്രമമുണ്ടായി. ഇന്ന് പുലർച്ചെയാണ് സംഭവം.

നിരത്തു പാലത്തിന് അടുത്തുള്ള ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകളും ബോർഡുകളുമാണ് അക്രമികൾ തകർത്തത്. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. പോളിംഗ് കഴിഞ്ഞതിന് പിന്നാലെ മയ്യിൽ മുല്ലക്കൊടിയിൽ വെച്ച് സി.പി.എം പ്രവർത്തകന് കുത്തേറ്റതോടെയാണ് പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ ഇന്നലെ പുലർച്ചെ മയ്യിൽ ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധിഭവന് നേരെയും ആക്രമണം ഉണ്ടായിരുന്നു.

തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ഇന്ന് വീണ്ടും നിരത്തു പാലത്തിന് സമീപമുള്ള ലീഗ് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.

Violence

Next TV

Related Stories
ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് കേസ്

Apr 11, 2026 02:46 PM

ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് കേസ്

ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന്...

Read More >>
കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

Apr 11, 2026 02:42 PM

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ...

Read More >>
‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

Apr 11, 2026 02:40 PM

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ്...

Read More >>
സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യത

Apr 11, 2026 12:43 PM

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക്...

Read More >>
പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം.

Apr 11, 2026 12:37 PM

പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം.

പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി...

Read More >>
പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ തകർത്തു

Apr 11, 2026 10:30 AM

പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ തകർത്തു

പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ...

Read More >>
Top Stories

News Roundup