തളിപ്പറമ്പ്:തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ കെ കെയും പാർട്ടിയും ചുഴലി ഭാഗത്ത് നടത്തിയ റെയ്ഡിൽ വീടിനോട് ചേർന്ന് ചാരായം വാറ്റാൻ സൂക്ഷിച്ചു വച്ച 20 ലിറ്റർ വാഷ് വാഷ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. ചുഴലി കക്കാട് കുന്ന് കുളത്തുങ്കൽ വടക്കേക്കര വീട്ടിൽ ഷിജു കെ.വിയുടെ പേരിൽ ഒരു അബ്ക്കാരി കേസ് എടുത്തു.
എക്സൈസ് പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ടി.ആർ, പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ, എം വനിതാ സിവിൽ എക്സൈസ് ഓഫീസർ അനു.എം.പി,ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. തളിപ്പറമ്പ് പയ്യന്നൂർ താലൂക്കുകളിലെ അബ്കാരി/ മയക്കു മരുന്ന് കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ 0460 2201020/9400069695 / 790701 7151 എന്നീ നമ്പറുകളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
distill liquor was seized
































.jpeg)




