ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍
Apr 14, 2026 05:05 PM | By Sufaija PP

അഞ്ചരക്കണ്ടി : ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിതിനെ റൂമിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ടീച്ചര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ വരുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ കുടുംബത്തെ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. ഇത് സംസാരിക്കുമ്പോള്‍ ഡോ. റാം ആ ക്യാബിനില്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ അധ്യാപകരുടെ നമ്പരൊന്നും ലോണ്‍ ആപ്പില്‍ നല്‍കിയിട്ടില്ലെന്ന് നിതിന്‍ തങ്ങളോട് വിശദീകരിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. നിതിന്റെ അമ്മയുടെ പേരും അധ്യാപികയുടെ പേരും ലത എന്ന് തന്നെയായതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. നിതിന്റെ ഫോണ്‍ ആരും പിടിച്ചുവച്ചതല്ല. നിതിന്‍ ഫോണ്‍ ക്യാബിനില്‍ വച്ചിട്ട് പോയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഡോ. റാമിനെക്കുറിച്ച് തനിക്ക് പരാതികളൊന്നും കുട്ടികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ഡോ. എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്‌കരണം അവസാനിപ്പിക്കില്ല.

മാനേജ്‌മെന്റ്റ് ആരാണെന്ന് ഇതുവരെ ഞങ്ങള്‍ ആരും കണ്ടിട്ടില്ല. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പോലും മാനേജ്മെന്റുമായി യാതൊരു ബന്ധവുമില്ല. പവര്‍ ഇല്ലാത്ത ഒരാളെയാണ് ചര്‍ച്ചയ്ക്കായി വിട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ കേള്‍ക്കുന്ന ഒരു അധികാരമുള്ളയാള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് വരണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അതുവരെ പ്രതിഷേധം തുടരുമെന്നുമാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

loan app

Next TV

Related Stories
കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ പിടികൂടി

Apr 14, 2026 05:00 PM

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ പിടികൂടി

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ...

Read More >>
കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

Apr 14, 2026 04:57 PM

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

Apr 14, 2026 02:03 PM

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ...

Read More >>
മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

Apr 14, 2026 02:02 PM

മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

പൂക്കോത്ത് തെരു മാനേങ്കാവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ മുനിസിപ്പൽ മാർച്ച്‌ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്...

Read More >>
നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

Apr 14, 2026 11:34 AM

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന്...

Read More >>
ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Apr 14, 2026 11:32 AM

ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ...

Read More >>
Top Stories

News Roundup