നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
Apr 14, 2026 11:34 AM | By Sufaija PP

കണ്ണൂർ : നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിർണായക തെളിവ് പൊലീസിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പൊലീസിന് ലഭിച്ചത്. ലോൺ ആപ്പിന്റെ വിവരങ്ങൾ അറിയുന്നതിനായാണ് നിതിൻ രാജിനെ പ്രിൻസിപ്പൽ വിളിപ്പിച്ചതെന്നറിയുന്നു. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികളുടെ മൊഴി നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങളും ചില രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് പ്രിൻസിപ്പലിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവും പരിശോധിച്ചുവരികയാണ്.

ഇതിനിടെ, കണ്ണൂർ അഞ്ചരക്കണ്ടി ​​ഡെന്റൽ കോളജിൽ നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവിൽ തന്നെ. അധ്യാപകരെ കണ്ടെത്തുന്നതിനായുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. ഇതിനിടെ, ആവശ്യമായ തെളിവുകൾ കണ്ടെത്തുന്നതിനാണ് ആദ്യഘട്ടത്തിൽ അന്വേഷണ സംഘം പ്രാധാന്യം കൊടുക്കുന്നത്. ഇവരെ പിടികൂടുന്നതോടെ ​ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. എല്ലാ തെളിവുകൾക്കും മുകളിലാണ് വിദ്യാർഥികൾ അധ്യാപകർക്കെതിരെ നടത്തിയ വെളിപ്പെടുത്തൽ. റാമിനെതിരെ വൻ വിമർശനമാണ് നിധിന്റെ സഹപാഠികളിൽ നിന്നുണ്ടാകുന്നത്. റാമിനെ അധ്യാപകൻ എന്ന് വിളിക്കാൻ കഴിയില്ല, ശരിക്കുമൊരു മൃഗമാണെന്ന് വരെ വിദ്യാർഥികൾ പറയുന്നു.

ഡോ. റാം ജാതീയമായി ആക്ഷേപിക്കുകയും ശാരീരകമായും മാനസികമായും പീഡിപ്പിക്കുന്നതും പതിവാണ്. ഇതിന്‍റെ പേരിൽ നേരത്തെ വകുപ്പു തല നടപടിക്ക് വിധേനായിട്ടുണ്ട്. പോടിച്ചിട്ടാണ് പ്രതികരിക്കാതിരുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. തലയിൽ അടിക്കും, ചെവിയിൽ പിടിക്കും, ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ അടിപ്പിക്കും, ചെറുതായിട്ട് അടിച്ചാൽ അത് പോരെന്ന് പറഞ്ഞ് ശക്തമായി അടിപ്പിക്കും... ഇങ്ങനെ ഡോ. റാമിനെതിരെ വിദ്യാർഥികൾ നിരത്തുന്ന ആരോപണങ്ങൾ നിരവധിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന വിദ്യാഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ അധ്യാപകനിൽനിന്ന് കഴിഞ്ഞ കാലങ്ങളിൽ നേരിട്ട പീഡനങ്ങൾ എണ്ണി എണ്ണിപ്പറയുകയായിരുന്നു. നേരത്തെ രക്ഷിതാക്കൾ ആരോഗ്യ സർവകലാശാലയിൽ നൽകിയ പരാതിയിൽ ഡോ. റാമിനെ രണ്ടു മാസം സസ്പെന്‍റ് ചെയ്തിരുന്നുവെന്നും നയന കൂട്ടിച്ചേർത്തു.

മരിച്ച ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിന് നീതി ലഭിക്കണമെന്നും വകുപ്പു മേധാവിക്കെതിരെയുള്ള പരാതികളിൽ നടപടി എടുക്കണമെന്നും അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ജാതീയവും മാനസികയും ശാരീരികവുമായ പീഡനങ്ങൾ അവനാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അവസാന വർഷ വിദ്യാർഥികൾ പ്രിതിഷേധിക്കുന്നത്. നിതിന് ലഭിക്കണംവിദ്യാർഥി പ്രതിനിധികൾ ആവശ്യപ്പെട്ടു.

Police received footage

Next TV

Related Stories
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

Apr 14, 2026 05:05 PM

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു:...

Read More >>
കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ പിടികൂടി

Apr 14, 2026 05:00 PM

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ പിടികൂടി

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ...

Read More >>
കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

Apr 14, 2026 04:57 PM

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

Apr 14, 2026 02:03 PM

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ...

Read More >>
മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

Apr 14, 2026 02:02 PM

മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

പൂക്കോത്ത് തെരു മാനേങ്കാവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ മുനിസിപ്പൽ മാർച്ച്‌ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്...

Read More >>
ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Apr 14, 2026 11:32 AM

ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ...

Read More >>
Top Stories










News Roundup