നിതിൻ രാജിന്‍റെ ആത്മഹത്യ: കൂടുതൽ പേരുടെ മൊഴിയെടുക്കും; വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതം

നിതിൻ രാജിന്‍റെ ആത്മഹത്യ: കൂടുതൽ പേരുടെ മൊഴിയെടുക്കും; വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതം
Apr 14, 2026 09:45 AM | By Sufaija PP

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്‍റെ ആത്മഹത്യയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. കേസിൽ പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണ കുറ്റത്തിൽ പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുകയാണ്.

വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നിതിൻ രാജിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും മാനേജ്മെന്റ് ഭാരവാഹികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തും. അതേസമയം, ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായി.

നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ജാതി അധിക്ഷേപത്തിനും റാഗിംഗിനും ഒപ്പം നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ് മാഫിയയുടെ ഭീഷണിയും കാരണമായോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ലോൺ ആപ് സംഘം നിധിന് അയച്ച ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വായ്പ കൃത്യമായി അടച്ചിരുന്നുവെന്നും അതല്ല ആത്മഹത്യക്ക് കാരണമെന്നും നിതിൻ്റെ കുടുംബം വിശദീകരിച്ചു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം നിതിൻ്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി

Nitin Raj's suicide

Next TV

Related Stories
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

Apr 14, 2026 05:05 PM

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു:...

Read More >>
കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ പിടികൂടി

Apr 14, 2026 05:00 PM

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ പിടികൂടി

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ...

Read More >>
കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

Apr 14, 2026 04:57 PM

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

Apr 14, 2026 02:03 PM

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ...

Read More >>
മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

Apr 14, 2026 02:02 PM

മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

പൂക്കോത്ത് തെരു മാനേങ്കാവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ മുനിസിപ്പൽ മാർച്ച്‌ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്...

Read More >>
നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

Apr 14, 2026 11:34 AM

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന്...

Read More >>
Top Stories

News Roundup