വ്യാജമുത്യാര്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്ത് വില്‍പ്പന ചെയ്തു, ഏഴുപേര്‍ക്കെതിരെ കേസ്

വ്യാജമുത്യാര്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്ത് വില്‍പ്പന ചെയ്തു, ഏഴുപേര്‍ക്കെതിരെ കേസ്
Apr 14, 2026 09:41 AM | By Sufaija PP

പരിയാരം: വ്യാജമുത്യാര്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്ത് വില്‍പ്പന ചെയ്തു എന്ന പരാതിയില്‍ പരായാരം പോലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു.

പത്തനംതിട്ട തിരുവല്ല തികലശേരി ശ്രീവിലാസ് വീട്ടില്‍ തങ്കമ്മ, തികലശേരിയിലെ എം.എസ്.ശ്രീകുമാരി, കുഞ്ഞിമംഗലത്തെ ശ്രീപ്രിയ പട്ടേരി, പുഴാതിയിലെ മൂലയില്‍ വിശ്വനാഥന്‍, കോഴിക്കോട് കല്ലായി പയ്യാനക്കലിലെ സര്‍ഗീനാസില്‍ എരഞ്ഞിക്കല്‍ മുഹമ്മദ്‌കോയ, മുഹമ്മദ് കോയയുടെ ഭാര്യ പി.പി.സക്കീന, പാപ്പിനിശേരി അല്‍ മന്‍സില്‍ വീട്ടില്‍ ബിലാവിനകത്ത് ഉനൈസ് എന്നിവരുെ പേരിലാണ് കേസ്.

തിരുവല്ല അഴിയടത്തുചിറ നന്ദനം വീട്ടില്‍ ആര്‍.മോഹന്‍ദാസിന്റെ പരാതിയിലാണ് കേസ്.മോഹന്‍ദാസിന്റെ അമ്മ എം.കെ.തങ്കമ്മയുടെ പേരില്‍ പാണപ്പുഴ ആലക്കാട് പ്രദേശത്തുള്ള 15 ഏക്കര്‍ ഭൂമി 2014 മെയ് മുതല്‍ 2025 മെയ് വരെയുള്ള കാലയളവില്‍ പ്രതികളായ ഏഴുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തി വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തി വില്‍പ്പന ചെയ്തുവെന്നാണ് പരാതി.

പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Case filed against seven people

Next TV

Related Stories
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

Apr 14, 2026 05:05 PM

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു:...

Read More >>
കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ പിടികൂടി

Apr 14, 2026 05:00 PM

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ പിടികൂടി

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട: രണ്ടര കോടിയിലധികം രൂപ...

Read More >>
കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

Apr 14, 2026 04:57 PM

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

Apr 14, 2026 02:03 PM

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ...

Read More >>
മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

Apr 14, 2026 02:02 PM

മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

പൂക്കോത്ത് തെരു മാനേങ്കാവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ മുനിസിപ്പൽ മാർച്ച്‌ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്...

Read More >>
നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

Apr 14, 2026 11:34 AM

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന്...

Read More >>
Top Stories

News Roundup