കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി
Apr 18, 2026 04:37 PM | By Sufaija PP

കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാർ. തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2015 നവംബർ 23നാണ് കേസനാസ്പദമായ സംഭവം ഉണ്ടായത്. തലശ്ശേരി കൊഴൂർ എന്ന സ്ഥലത്ത് വെച്ച് ബസ്സിന്റെ ക്ലീനർ ആയിരുന്ന റൈജേഷിനെ ദേഹമാസകലം വെട്ടിപ്പരിക്കേൽപ്പിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു.

ആർഎസ്എസ് പ്രവർത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ടെൻഷൻ ശ്രീജിത്ത്‌ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ ടെൻഷൻ ശ്രീജിത്തിന് 14 വർഷം കഠിന തടവും 125000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഷഫീഖിനും ഷൈജുവിനും എട്ടുവർഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ശ്രീജിത്ത് ഒരു വർഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേർ പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസവും തടവ് ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധി.

Kannur

Next TV

Related Stories
ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ്  കുത്തേറ്റു മരിച്ചു

Apr 18, 2026 09:02 PM

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു...

Read More >>
കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

Apr 18, 2026 09:00 PM

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ...

Read More >>
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 08:56 PM

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്...

Read More >>
സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Apr 18, 2026 04:39 PM

സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Read More >>
നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത് നൽകി

Apr 18, 2026 04:35 PM

നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത് നൽകി

നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത്...

Read More >>
തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി

Apr 18, 2026 04:32 PM

തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി

തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ്...

Read More >>
Top Stories

News Roundup