കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ
Apr 18, 2026 09:00 PM | By Sufaija PP

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. ഒമാൻ എയറിന്റെ മസ്കത്ത് കരിപ്പൂർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 1.58 കോടി രൂപ വിലവരുന്നതാണ് മയക്കുമരുന്ന്.​

രഹസ്യവിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്,‍ കൊച്ചി‍, കണ്ണൂർ യൂണിറ്റുകളിലെ ഡിആർഐ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി വെള്ളി ഉച്ചയോടെ കരിപ്പൂരിലെത്തി. വിമാനത്താവള ടെർമിനലിൽ എത്തിയ യാത്രക്കാരനെ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന്‌ കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ നമ്പറിലേക്കും തിരിച്ചും സന്ദേശങ്ങൾ കൈമാറിയതായി സൂചന ലഭിച്ചു. പുറത്തുകാത്തുനിന്ന സംഘം പൊലീസ് എയ്ഡ് പോസ്റ്റ് വളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇയാളുടെ കൈവശം രണ്ട് ഫോണുകളുണ്ടായിരുന്നതിൽ ഒന്ന് ഡിആർഐ സംഘമെത്തിയതോടെ പുറത്തെറിഞ്ഞു. ഈ ഫോൺ കസ്റ്റഡിയിലെടുത്തു.

ചോദ്യംചെയ്തശേഷം പൊലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിട്ടയച്ചു. എറണാകുളം സ്വദേശിയായ യുവതി എംഡിഎംഎ കടത്തിയ സംഭവത്തിലും കരിപ്പൂർ സ്വദേശിയുടെ വീട്ടിൽനിന്ന് എംഡിഎംഎ സൂക്ഷിച്ച സംഭവത്തിലും പൊലീസിന്റെ സഹായം സംശയിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തിൽ എംഡിഎംഎ പിടികൂടിയത്.

Passenger caught with MDMA

Next TV

Related Stories
ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ്  കുത്തേറ്റു മരിച്ചു

Apr 18, 2026 09:02 PM

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു...

Read More >>
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 08:56 PM

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്...

Read More >>
സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Apr 18, 2026 04:39 PM

സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Read More >>
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Apr 18, 2026 04:37 PM

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന്...

Read More >>
നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത് നൽകി

Apr 18, 2026 04:35 PM

നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത് നൽകി

നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത്...

Read More >>
തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി

Apr 18, 2026 04:32 PM

തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി

തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ്...

Read More >>
Top Stories

News Roundup