സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രാഥമിക നടപടികൾ തുടങ്ങി കെഎസ്ആർടിസി

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രാഥമിക നടപടികൾ തുടങ്ങി കെഎസ്ആർടിസി
May 8, 2026 10:23 PM | By Sufaija PP

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി. സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താൻ നടപടി തുടങ്ങി. നാളെ മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും. ടിക്കറ്റിൽ സ്ത്രീ, പുരുഷൻ എന്ന് ഉണ്ടാകും. ഇത് നാളെ മുതൽ നടപ്പാക്കാനാണ് ഉത്തരവ്. കെഎസ്ആർടിസിയുടെ അഡിഷണൽ ജനറൽ മാനേജരാണ് ഉത്തരവ് ഇറക്കിയത്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ധനവകുപ്പ് പദ്ധതി നടപ്പിലാക്കിയാലുള്ള സാമ്പത്തിക ബാധ്യത അറിയിക്കാൻ ആവശ്യപെട്ടിരുന്നു. ടിക്കറ്റിലെ മാറ്റം എത്ര ബാധ്യത ഉണ്ടെന്ന് അറിയാൻ മാത്രമാണ് നടപടി. അതായത് ശരാശരി ഒരു ദിവസം എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട്. ഒരുമാസം ആകുമ്പോൾ എത്ര ബാധ്യത വരും തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് ഇപ്പോൾ നടപടി ആരംഭിക്കുന്നത്. പുതിയ സർക്കാർ വന്ന ശേഷം ആകും പദ്ധതി നടപ്പിൽ വരിക. സ്ത്രീകളുടെ സൗജന്യ യാത്ര യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്‌ത്രീ യാത്രക്കാർ എത്രയുണ്ടാകുമെന്നറിയാൻ നടപടി ആരംഭിച്ചത്.

Free travel for women

Next TV

Related Stories
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തും:കെ എസ് റിയാസ്

May 9, 2026 09:27 AM

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തും:കെ എസ് റിയാസ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം...

Read More >>
യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

May 8, 2026 06:49 PM

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT...

Read More >>
പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

May 8, 2026 06:36 PM

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ...

Read More >>
ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച: ഇ പി ജയരാജൻ

May 8, 2026 03:48 PM

ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച: ഇ പി ജയരാജൻ

ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച: ഇ പി...

Read More >>
 കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി

May 8, 2026 12:58 PM

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന്...

Read More >>
Top Stories

News Roundup

Entertainment News