തളിപ്പറമ്പ : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും കുറുമാത്തൂർ കടവ് പരിസരത്ത് വ്യാപക കൃഷിനാശം സംഭവിച്ചു.പ്രദേശത്തെ കർഷകരായ ലത്തീഫ്, ഇബ്രാഹിം, ബഷീർ എന്നിവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്.കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിൽ പ്രദേശത്തെ വാഴകൃഷി പൂർണ്ണമായും നശിച്ചു.കെ പി ലത്തീഫിന്റെ അറുപതോളം കുലച്ച വാഴകളാണ് നിലംപൊത്തിയത്.വർഷങ്ങളായുള്ള അധ്വാനമാണ് നിമിഷനേരം കൊണ്ട് മണ്ണടിഞ്ഞത്.
മറ്റൊരു കർഷകനായ ബഷീറിന്റെ ഇരുപത് വാഴകളും കാറ്റിൽ നശിച്ചു.സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലുമായിരുന്നു ഇവർ കൃഷി ഇറക്കിയിരുന്നത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ പതിനഞ്ച് വർഷമായി കൃഷി മാത്രം ഉപജീവനമാർഗ്ഗമാക്കിയ എ പി ഇബ്രാഹിമിനും ഈ കാലവർഷം കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. ഇബ്രാഹിമിൻ്റെനൂറ്റിഅമ്പതോളം വാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലുംനശിച്ചത്.
വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഇബ്രഹാമിന് കൃഷിയാണ് ഏക വരുമാനമാർഗ്ഗം. കർഷകർക്കുണ്ടായ നാശനഷ്ടത്തിന് എത്രയും പെട്ടെന്ന് അധികൃതർ ധനസഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം .കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർനൗഷാദ് പുതുക്കണ്ടം നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു.
Heavy rain and wind




































