'മതസൗഹാർദ്ദത്തെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന വ്യക്തി'; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടോന്‍മെന്റ് ഹൗസിൽ എത്തി കണ്ട് മത സാമുദായിക നേതാക്കൾ

'മതസൗഹാർദ്ദത്തെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന വ്യക്തി'; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടോന്‍മെന്റ് ഹൗസിൽ എത്തി കണ്ട് മത സാമുദായിക നേതാക്കൾ
May 15, 2026 08:58 PM | By Sufaija PP

തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടോന്‍മെന്റ് ഹൗസിൽ എത്തി കണ്ട് മത സാമുദായിക നേതാക്കൾ. മുഖ്യമന്ത്രിയായി നിയുക്തനായ വി ഡി സതീശന് എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നുവെന്നും രാജ്യത്തിന്റെ മതസൗഹാർദ്ദം നിലനിർത്താൻ പല പ്രസ്താവനകളും നടത്തിയ ആൾ ആണ് വി ഡി സതീശൻ എന്നും പാളയം ഇമാം പറഞ്ഞു. അദ്ദേഹം മതസൗഹാർദ്ദത്തെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന വ്യക്തിയാണെന്നും പാളയം ഇമാം വ്യക്തമാക്കി.

കേരളത്തിന്റെ മതേതര കൂട്ടായ്മയ്ക്കൊപ്പം നിന്ന വ്യക്തിയാണ് വി ഡി സതീശനെന്നും പുതിയ മുഖ്യമന്ത്രിയെ അനുഗ്രഹിക്കാനും ആശിർവദിക്കാനും ആണ് ഇവിടെ എത്തിയതെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി പറഞ്ഞു.വിശു സമ്മാനങ്ങൾ വിദ്വേഷ രഹിത കേരളമാണ് ഇമാമിന്റെ അടക്കം ആഗ്രഹം. കേരളത്തിൽ അതുണ്ടാകുമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. എല്ലാവരുടെയും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദിയെന്നും വി ഡി സതീശൻ പറഞ്ഞു.

എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലം കൂടിയാണ് ഇത്. അതുകൊണ്ടാണ് ദൈവനിശ്ചയം എന്ന് പറഞ്ഞത്. ആർഭാടങ്ങൾ പരമാവധി ഒഴിവാക്കാനാണ് തീരുമാനം. ആർഭാടത്തിലും പത്രാസിലും പോയാൽ ജനങ്ങൾ ഉള്ളിൽ ചിരിക്കും. ഞാന്‍ അത്രയ്‌ക്കൊന്നും ആയിട്ടില്ല. വളരെക്കുറച്ച് വാഹനങ്ങളെ പാടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പ് ഇരുന്നവരെ പരിഹസിക്കുകയല്ല.എനിക്ക് ഇത് മതി എന്നാണ് തീരുമാനം. ആർഭാടവും പത്രാസും കാണിക്കാനുള്ള സാമ്പത്തിക ശേഷി തത്കാലം ഇല്ല. ഉള്ള കാർ ഉപയോഗിക്കാനാണ് തീരുമാനം. അതിൻ്റെ കളർ ഒന്നും നോക്കുന്നില്ലയെന്നും വി ഡി സതീശൻ പറഞ്ഞു.

leaders meet Chief Minister-designate VD Satheesan

Next TV

Related Stories
മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

May 15, 2026 04:39 PM

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ...

Read More >>
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

May 15, 2026 04:35 PM

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച...

Read More >>
ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

May 15, 2026 04:32 PM

ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

മട്ടന്നൂർ മരുതായിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് തമിഴ്നാട് സ്വദേശി...

Read More >>
ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

May 15, 2026 03:34 PM

ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

May 15, 2026 01:46 PM

വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് വൻ അപകടം, വൻ ദുരന്തം ഒഴിവായത്...

Read More >>
Top Stories

News Roundup