അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം
May 16, 2026 10:57 AM | By Sufaija PP

മന്ത്രിസഭയില്‍ ചേരാന്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം തുടരുമ്പോഴും, നിലപാടില്‍ അയയാതെ രമേശ് ചെന്നിത്തല. തന്റെ കൂടെ നില്‍ക്കുന്ന, നിരവധി തവണ എംഎല്‍എമാരായവരെ അടക്കം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് കൊടുക്കാമെന്ന നിലയിലാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നാല് തവണ എംഎല്‍എ ആയ ആളുകള്‍ ഉള്‍പ്പടെയുണ്ട്. ഇവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം. എഐസിസി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. അവരുടെ കാര്യത്തില്‍ തീരുമാനമായിട്ട് മന്ത്രിസഭയിലേക്കുണ്ടോ എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് ചെന്നിത്തലയുടെ നിലപാട്. അതിനിടെ,നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയെ കാണും. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

ആഭ്യന്തര മന്ത്രിസ്ഥാനത്തിനോടൊപ്പം തന്റെ പക്ഷത്തുള്ളവര്‍ക്ക് കാര്യമായ പരിഗണന നല്‍കണമെന്ന ആവശ്യവും ഡിമാന്‍ഡുകളില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ മനസില്‍ എന്തെന്ന് വ്യക്തമാക്കാന്‍ ഇതുവരെ രമേശ് ചെന്നിത്തല തയാറായിട്ടില്ല.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും. ഇന്നലെ കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി രാവിലെ പത്തരയോടെ തലസ്ഥാനത്ത് തിരിച്ചെത്തും.

Ramesh chennithala

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

May 16, 2026 10:17 AM

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു

May 16, 2026 09:44 AM

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു...

Read More >>
'മതസൗഹാർദ്ദത്തെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന വ്യക്തി'; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടോന്‍മെന്റ് ഹൗസിൽ എത്തി കണ്ട് മത സാമുദായിക നേതാക്കൾ

May 15, 2026 08:58 PM

'മതസൗഹാർദ്ദത്തെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന വ്യക്തി'; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടോന്‍മെന്റ് ഹൗസിൽ എത്തി കണ്ട് മത സാമുദായിക നേതാക്കൾ

'മതസൗഹാർദ്ദത്തെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന വ്യക്തി'; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടോന്‍മെന്റ് ഹൗസിൽ എത്തി കണ്ട് മത സാമുദായിക...

Read More >>
മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

May 15, 2026 04:39 PM

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ...

Read More >>
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

May 15, 2026 04:35 PM

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച...

Read More >>
ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

May 15, 2026 04:32 PM

ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

മട്ടന്നൂർ മരുതായിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് തമിഴ്നാട് സ്വദേശി...

Read More >>
Top Stories

News Roundup